സോളാര്‍ പീഡനക്കേസില്‍ സര്‍ക്കാരിന് ദുഷ്ടലാക്കെന്ന് മുല്ലപ്പള്ളി; കോടതിയെ സമീപിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി

സോളാര്‍ പീഡനക്കേസില്‍ സര്‍ക്കാരിന് ദുഷ്ടലാക്കെന്ന് മുല്ലപ്പള്ളി; കോടതിയെ സമീപിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി
Published on

തെരഞ്ഞെടുപ്പില്‍ പരാജയം മുന്നില്‍ കണ്ടാണ് സോളാര്‍ പീഡനക്കേസ് സി.ബി.ഐക്ക് വിട്ടതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സര്‍ക്കാരിന്റെ ദുഷ്ടലാക്ക് ജനം തിരിച്ചറിയും. സി.പി.എമ്മിന് ഇതിലൂടെ രാഷ്ട്രീയനേട്ടം ഉണ്ടാക്കാനാകില്ല. പല വിഷയങ്ങളിലും മുഖ്യമന്ത്രിക്ക് ഇരട്ടത്താപ്പാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു.

സി.ബി.ഐ അന്വേഷണത്തിനെതിരെ കോടതിയെ സമീപിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. അഞ്ച് വര്‍ഷം അധികാരത്തിലിരുന്നിട്ടും സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അതെന്ത് കൊണ്ടാണെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു.

സോളാര്‍ പീഡനക്കേസ് സി.ബി.ഐക്ക് വിട്ടത് തെരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.രാഷ്ട്രീയ ഗൂഢലക്ഷ്യമാണ് ഇതിന് പിന്നിലുള്ളത്. വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസമാണ് കേസെടുക്കുമെന്ന് പ്രഖ്യാപിച്ചത്. പരാതിയില്‍ കഴമ്പില്ലെന്നും കേസെടുക്കാനാവില്ലെന്നും സുപ്രീംകോടതി ജസ്റ്റിസ് അരിജിത്ത് പസായത് സര്‍ക്കാരിന് നിയമോപദേശം നല്‍കിയതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in