വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പോസ്റ്റ് ചെയ്ത, കര്‍ഷക ബില്ലിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള കര്‍ഷകരുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. കാന്‍പൂരിലെ കര്‍ഷകര്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക ബില്ലിനെ സ്വാഗതം ചെയ്യുന്നു എന്ന് തുടങ്ങുന്ന കുറിപ്പോടെയായിരുന്നു എഎന്‍ഐ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തത്.
വീഡിയോ പങ്കുവെച്ച് തൊട്ടുപിന്നാലെ, ഇതില്‍ കാണുന്ന കര്‍ഷകരെല്ലാം ഒരേ സ്ഥലത്തു തന്നെയാണ് ഇരിക്കുന്നതെന്ന് സോഷ്യല്‍ മീഡിയ കണ്ടെത്തുകയായിരുന്നുവെന്ന് ഹഫിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. കര്‍ഷകരെല്ലാം വിവിധയിടങ്ങളില്‍ നിന്നുള്ളവരാണെന്ന സൂചന നല്‍കുന്നതായിരുന്നു പോസ്റ്റ് എന്നും, എന്നാല്‍ ഇവരെല്ലാം ഇരിക്കുന്നത് ഒരു മരത്തിന്റെ സമീപത്താണെന്നും ഫാക്ട് ചെക്കിങ് വെബ്‌സൈറ്റായ ആള്‍ട്ട് ന്യൂസ് സ്ഥാപകന്‍ പ്രതീക് സിന്‍ഹയും ചൂണ്ടിക്കാട്ടിയിരുന്നു. എല്ലാവരും ഒരേ വാക്കുകള്‍ തന്നെ ആവര്‍ത്തിച്ചത് എങ്ങനെയെന്നും ട്വീറ്റില്‍ പ്രതീക് സിന്‍ഹ ചോദിക്കുന്നു.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ഇതിനിടെ നോട്ട് നിരോധന സമയത്ത് ഡിജിറ്റല്‍ ഇന്ത്യയെ പുകഴ്ത്തി രംഗത്തെത്തിയ ആളാണ് ഇപ്പോള്‍ കര്‍ഷക ബില്ലിനെ പിന്തുണച്ചെത്തിയിരിക്കുന്നതെന്ന ആരോപണവും ഇതിന്മേലുള്ള ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. എഎന്‍ഐ തന്നെ 2016ല്‍ പങ്കുവെച്ച വീഡിയോ ചൂണ്ടിക്കാട്ടിയായിരുന്നു ആരോപണം. വീഡിയോയില്‍ ഉള്ളയാള്‍ എഎന്‍ഐ ജീവനക്കാരനാണെന്നും ആരോപണമുണ്ടായിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് എഎന്‍ഐ ചീഫ് എഡിറ്റര്‍ സ്മിത പ്രകാശ് രംഗത്തെത്തി. പ്രചരണം തെറ്റാണെന്നും, രണ്ട് വീഡിയോകളിലുമുള്ളത് രണ്ട് വ്യക്തികളാണെന്നും അവര്‍ ട്വീറ്റ് ചെയ്തു.