'മനുഷ്യത്വം ഇപ്പോഴും അവശേഷിക്കുന്നു', ജയിലിലേക്ക് സ്റ്റാന്‍ സ്വാമിക്ക് സ്‌ട്രോയും സിപ്പര്‍ കപ്പും അയക്കാന്‍ കാമ്പയിന്‍

'മനുഷ്യത്വം ഇപ്പോഴും അവശേഷിക്കുന്നു', ജയിലിലേക്ക് സ്റ്റാന്‍ സ്വാമിക്ക് സ്‌ട്രോയും സിപ്പര്‍ കപ്പും അയക്കാന്‍ കാമ്പയിന്‍
Published on

ഫാ.സ്റ്റാന്‍ സ്വാമിക്കായി തലോജ ജയിലിലേക്ക് സ്‌ട്രോയും സിപ്പര്‍ കപ്പു അയക്കാന്‍ സോഷ്യല്‍ മീഡിയയില്‍ കാമ്പയിന്‍. പാര്‍ക്കിന്‍സണ്‍സ് രോഗിയായ തനിക്ക് ഭക്ഷണവും പാനീയങ്ങളും കഴിക്കുന്നതിനാവശ്യമായ സ്‌ട്രോയും സിപ്പര്‍ കപ്പും തിരിച്ചു തരണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള ഫാ.സ്റ്റാന്‍ സ്വാമിയുടെ അപേക്ഷ എന്‍.ഐ.എ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ കാമ്പയിന്‍ ആരംഭിച്ചത്.

ഭീമ കൊറോഗാവ് കേസുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 8നാണ് ഫാ.സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്തത്. ഭിന്നശേഷിക്കാര്‍ക്കായുള്ള അവകാശ സംരക്ഷണ സംഘടനയായ നാഷണല്‍ പ്ലാറ്റ്‌ഫോം ഫോര്‍ റൈറ്റ്‌സ് ഓഫ് ഡിസേബിള്‍ഡ് (എന്‍.പി.ആര്‍.ഡി) ഉള്‍പ്പടെ സ്റ്റാന്‍ സ്വാമിക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

നവംബര്‍ ഏഴിനാണ് 83കാരനായ സ്റ്റാന്‍ സ്വാമി അറസ്റ്റിന്റെ സമയത്ത് പിടിച്ചെടുത്ത സ്‌ട്രോയും സിപ്പര്‍ കപ്പും ആവസ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജിയില്‍ മറുപടി പറയാന്‍ എന്‍.ഐ.എ 20 ദിവസത്തെ സമയം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഈ സമയത്തിന് ശേഷം കേസ് പരിഗണിച്ചപ്പോള്‍ വസ്തുക്കള്‍ എടുത്തിട്ടില്ലെന്നായിരുന്നു എന്‍.ഐ.എയുടെ മറുപടി. ഇതാണ് സോഷ്യല്‍ മീഡിയ കാമ്പയിനിന് തുടക്കമിട്ടത്.

അധികാരികള്‍ക്ക് സ്‌ട്രോയും സിപ്പര്‍ കപ്പും അദ്ദേഹത്തിന് നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ നമുക്ക് ജയിലിലേക്ക് അയച്ചു കൊടുക്കാം എന്ന ആഹ്വാനവുമായാണ് പ്രചരണമെന്ന് സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 'ഒരു രാഷ്ട്രമെന്ന നിലയില്‍ നാം ഇപ്പോഴും മനുഷ്യത്വമുള്ളവരാണെന്ന് ലോകത്തെ അറിയിക്കാം. ഒരു പക്ഷെ നമ്മള്‍ തെരഞ്ഞെടുത്തത് തെറ്റായ നേതാക്കളെയാകാം. പക്ഷെ മനുഷ്യത്വം ഇപ്പോഴും നമ്മളില്‍ അവശേഷിക്കുന്നു. 83കാരനായ ഒരു മനുഷ്യന് സ്‌ട്രോ പോലും ലഭിക്കുന്നില്ല എന്നത് നമ്മള്‍ ജീവിക്കുന്ന രാജ്യത്താകാന്‍ സമ്മതിക്കരുത്', മുംബൈ സ്വദേശിയായ ഒരാള്‍ പങ്കുവെച്ച സന്ദേശം ഇങ്ങനെയായിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ഒരു നേരത്തെ ഭക്ഷണത്തിന് ചെലവാകുന്ന തുക പോലും സ്റ്റാന്‍ സ്വാമിക്ക് ആവശ്യമായ സാധനങ്ങള്‍ എത്തിക്കാനാകില്ല. രാജ്യത്തെ പൗരന്മാരെന്ന നിലയില്‍ ഇതാണ് നമുക്ക് ചെയ്യാന്‍ കഴിയുക', മറ്റൊരാള്‍ ട്വീറ്റ് ചെയ്തു. നിരവധി പേരാണ് കാമ്പയിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്. റിലീസ് ആക്ടിവിസ്റ്റ്‌സ്, ഫ്രീ സ്റ്റാന്‍ സ്വാമി, സിപ്പേര്‍സ് ഫോര്‍ സ്റ്റാന്‍, ഷെയിം മോദി തുടങ്ങിയ ഹാഷ്ടാഗുകളോടെയാണ് പ്രചരണം.

Social Media Campaign to Send Straw and Sipper to Stan Swamy

Related Stories

No stories found.
logo
The Cue
www.thecue.in