ബിനീഷില്‍ സി.പി.എം വിശദീകരിക്കേണ്ടതില്ല; പാര്‍ട്ടിക്ക് പ്രതിസന്ധിയില്ലെന്നും യെച്ചൂരി

ബിനീഷില്‍ സി.പി.എം വിശദീകരിക്കേണ്ടതില്ല; പാര്‍ട്ടിക്ക് പ്രതിസന്ധിയില്ലെന്നും യെച്ചൂരി
Published on

ബെംഗലൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടിയില്‍ സി.പി.എം വിശദീകരിക്കേണ്ട സാഹചര്യമില്ലെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സി.പി.എമ്മിന് പ്രതിസന്ധിയില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകും. കേസിനെ കുറിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും സീതാറാം യെച്ചൂരി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് രണ്ടാമതും ചോദ്യം ചെയ്യുന്നതിനായി വിളിച്ചു വരുത്തിയ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്യുകയായിരുന്നു. മൂന്നര മണിക്കൂര്‍ ചോദ്യം ചെയ്തതിന് ശേഷമായിരുന്നു അറസ്റ്റ്.

ലഹരിമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദുമായുള്ള സാമ്പത്തിക ഇടപാടുകളുടെ ഉറവിടമാണ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നത്. ഒക്ടോബര്‍ ആറിന് ബിനീഷിനെ ചോദ്യം ചെയ്തിരുന്നു. അനൂപ് ആവശ്യപ്പെട്ടതിനാല്‍ പണം നല്‍കി സഹായിച്ചിട്ടുണ്ടെന്നായിരുന്നു ബിനീഷ് നേരത്തെ വ്യക്തമാക്കിയിരുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in