ന്യൂദൽഹി: മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ.എം നേതാവ് സീതാറാം യെച്ചൂരി. പന്തപ്പുറത്തെ കോർട്ടിലേക്ക് തട്ടിയിട്ട് മോദി സർക്കാരിന് ഈ മഹാവിപത്തിന്റെ ഉത്തരവാദിത്തതിൽ നിന്ന് ഒഴിഞ്ഞു മാറാൻ സാധിക്കില്ല.
ആദ്യം പറഞ്ഞത് മുൻ കരുതലുകൾ സ്വീകരിക്കാത്ത ജനങ്ങളാണ് ഇതിന് ഉത്തരവാദികൾ എന്നായിരുന്നു. പിന്നെ സംസ്ഥാനങ്ങളെ പഴിചാരി. ഇപ്പാൾ പഴി പടർന്നു പിടിക്കുന്ന ജനിതക വ്യതിയാനം വന്ന വൈറസിനാണ്. സീതാറാം യെച്ചൂരി പറഞ്ഞു.
എല്ലാ വൈറസുകളും മൂട്ടേറ്റ് ചെയ്യും. അനൂകൂലമായ സാഹചര്യം ഉണ്ടാകുമ്പോൾ പ്രത്യേകിച്ചും. സൂപ്പർ സ്പ്രെഡ് നടക്കാവുന്ന പരിപാടികളുടെ രക്ഷാധികാരിയായും, ശാസ്ത്രത്തെ നിരാകരിച്ചും മുൻകരുതലുകൾ സ്വീകരിക്കാതെയും അവ്യക്തത പ്രോത്സാഹിപ്പിച്ചും മോദി വൈറസിന് പടരാൻ അനുകൂലമായ അവസരം ഉണ്ടാക്കി.ആസൂത്രണമില്ലാതെ ഒരു വർഷം മുഴുവൻ പാഴായി പോയി.
സീതാറാം യെച്ചൂരി
ഹോസ്പിറ്റലുകളിൽ ഓക്സിജനും, ഹോസ്പിറ്റൽ ബെഡും എത്തിച്ച് മനുഷ്യരുടെ ജീവൻ രക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏപ്രിൽ 22ന് സീതാറാം യെച്ചൂരിയുടെ മകൻ ആശിഷ് യെച്ചൂരി കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ടൈംസ് ഓഫ് ഇന്ത്യ, ന്യൂസ് 18 എന്നീ സ്ഥാപനങ്ങളിൽ മാധ്യമപ്രവർത്തകനായിരുന്നു ആശിഷ്.