വിൽപത്രത്തിനെതിരെ സഹോദരി മുഖ്യമന്ത്രിയെ കണ്ടു; ​ഗണേഷ് കുമാറിന്റെ മന്ത്രി സ്ഥാനം തെറിപ്പിച്ചത് കുടുംബത്തിലെ പ്രശ്നങ്ങൾ?

വിൽപത്രത്തിനെതിരെ സഹോദരി മുഖ്യമന്ത്രിയെ കണ്ടു; ​ഗണേഷ് കുമാറിന്റെ മന്ത്രി സ്ഥാനം തെറിപ്പിച്ചത് കുടുംബത്തിലെ പ്രശ്നങ്ങൾ?
Published on

തിരുവനന്തപുരം: കേരള കോൺ​ഗ്രസ് ബി നേതാവ് ​ഗണേഷ് കുമാർ രണ്ടാം പിണറായി സർക്കാരിൽ മന്ത്രിയായേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ അന്തരിച്ച കേരള കോൺ​ഗ്രസ് നേതാവ് ആർ ബാലക‍ൃഷ്ണ പിള്ളയുടെ മകൻ കൂടിയായ ​ഗണേഷ് കുമാറിനെതിരെ സഹോദരി ഉഷ മോഹൻ​ദാസ് നൽകിയ പരാതി ​ഗണേഷിന് വെല്ലുവിളിയായെന്നാണ് സുചനകളെന്ന് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ ദിവസം ഉഷ മോഹൻദാസ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം പൊളിറ്റ് ബ്യൂറോ അം​ഗം കോടിയേരി ബാലകൃഷണ്നുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിൽ ​ഗണേഷ് കുമാറിനെതിരെ സാമ്പത്തിക തട്ടിപ്പുൾപ്പെടെയുള്ള ആരോപണങ്ങൾ സഹോദരി ഉയർത്തിയെന്നാണ് സൂചന.

ബാലകൃഷ്ണ പിള്ള തയ്യാറാക്കിയ വിൽപത്രത്തിൽ കള്ളക്കളി നടന്നിട്ടുണ്ടെന്നും അതിൽ ​ഗണേഷ് കുമാറിന് പങ്കുള്ളതായി താൻ സംശയിക്കുന്നു എന്നുമാണ് സഹോദരി പിണറായി വിജയനെ അറിയിച്ചത്. ​ഗണേഷ് കുമാറിനെക്കുറിച്ചും സോളാർ കേസുമായി ബന്ധപ്പെട്ട സ്ത്രീയെക്കുറിച്ചും ഉഷ പിണറായിയെ അറിയിച്ചുവെന്നും ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

വിൽപത്രവുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണങ്ങൾക്ക് ഉഷ തെളിവും നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസത്തെ എൽ.ഡി.എഫ് യോ​ഗത്തിൽ ആദ്യത്തെ ടേമിൽ മന്ത്രിയാക്കണമെന്ന് ​ഗണേഷ് കുമാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആദ്യത്തെ ടേം ആന്റണി രാജുവിനും രണ്ടാമത്തെ ടേം ​ഗണേഷ്കുമാറിനും പങ്കിടാമെന്നായിരുന്നു കോടിയേരി പറഞ്ഞത്.

പത്തനാപുരം എം.എൽ.എ ആയ ​ഗണേഷ് കുമാർ 2011ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്നു. 2013 ൽ ​ഗാർഹി പീഡനവുമായി ബന്ധപ്പെട്ട പരാതിയെ തുടർന്ന് ​ഗണേഷ് രാജിവെക്കുകയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in