'കുറ്റവാളികളായ അച്ചന്മാരെയും കന്യാസ്ത്രീകളെയും രക്ഷിക്കാന്‍ നടക്കുന്ന ധ്യാനഗുരു', ഫാ.മാത്യു നായ്ക്കംപറമ്പലിനെതിരെ കന്യാസ്ത്രിസമൂഹം

'കുറ്റവാളികളായ അച്ചന്മാരെയും കന്യാസ്ത്രീകളെയും രക്ഷിക്കാന്‍ നടക്കുന്ന ധ്യാനഗുരു', ഫാ.മാത്യു നായ്ക്കംപറമ്പലിനെതിരെ കന്യാസ്ത്രിസമൂഹം
Published on

സിസ്റ്റര്‍ അഭയയെ അധിക്ഷേപിച്ച ഫാദര്‍ മാത്യു നായ്ക്കംപറമ്പലിനെതിരെ കന്യാസ്ത്രിസമൂഹം. കുറ്റവാളികളായ അച്ഛന്മാരെയും കന്യാസ്ത്രീകളെയും രക്ഷപ്പെടുത്താന്‍ ഓടിനടക്കുന്ന ധ്യാനഗുരുവാണ് ഫാ.മാത്യു നായ്ക്കംപറമ്പിലെന്ന് സിസ്റ്റര്‍ ടീന ജോസ് സി.എം.സി പറഞ്ഞു. 'അഭയയ്‌ക്കൊപ്പം ഞാനും' എന്ന കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കുന്ന സിസ്റ്റര്‍ ടീനയായിരുന്നു സിസ്റ്റര്‍ അഭയയ്ക്കായി കലണ്ടര്‍ തയ്യാറാക്കിയത്.

സിസ്റ്റര്‍ അഭയയെ ആരും കൊന്നതല്ലെന്നും, കള്ളനെ കണ്ട് പേടിച്ചോടിയപ്പോള്‍ കിണറ്റില്‍ വീണതാണെന്നും ഒരു വാട്‌സ് ആപ്പ് സന്ദേശത്തിലൂടെ മനസിലാക്കിയെന്നുമായിരുന്നു ഫാദര്‍ മാത്യു നായ്ക്കംപറമ്പിലിന്റെ വാദം. ചെറുപ്പത്തില്‍ പല പുരുഷന്‍മാരാല്‍ ദുരുപയോഗിക്കപ്പെട്ട വ്യക്തിയാണ് സിസ്റ്റര്‍ അഭയയെന്ന രീതിയില്‍ ലൈംഗിക അധിക്ഷേപവും സ്ത്രീവിരുദ്ധവുമായ പരാമര്‍ശവും പ്രസംഗത്തിലുണ്ടായിരുന്നു. വിദേശിയായ ഒരു കന്യാസ്ത്രീയോട് സ്വപ്നത്തില്‍ അഭയയുടെ ആത്മാവ് പറഞ്ഞതാണെന്നും അവകാശവാദമുണ്ടായിരുന്നു.

'കുറ്റവാളികളായ അച്ചന്മാരെയും കന്യാസ്ത്രീകളെയും രക്ഷിക്കാന്‍ നടക്കുന്ന ധ്യാനഗുരു', ഫാ.മാത്യു നായ്ക്കംപറമ്പലിനെതിരെ കന്യാസ്ത്രിസമൂഹം
'കള്ളനെ പേടിച്ചോടിയപ്പോള്‍ കിണറ്റില്‍വീണു,ചെറുപ്പത്തില്‍ പീഡിപ്പിക്കപ്പെട്ടു'; സിസ്റ്റര്‍അഭയയെ അധിക്ഷേപിച്ച് ഫാ.മാത്യുനായ്ക്കംപറമ്പില്‍

അഭയയുടെ ആത്മാവ് പ്രത്യക്ഷപ്പെട്ട് പറഞ്ഞ കാര്യങ്ങള്‍ എന്ന പേരില്‍ പ്രചരിപ്പിക്കുന്നതെല്ലാം ശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കോട്ടൂരിനെയും സെഫിയെയും രക്ഷിക്കാനുള്ള കുതന്ത്രമാണെന്ന് സിസ്റ്റര്‍ ടീന പറഞ്ഞു. 'എങ്ങനെയെങ്കിലും കുറ്റവാളികളെ രക്ഷിച്ചേ മതിയാകൂ എന്ന അഭിനിവേശവുമായി സഭ രംഗത്തിറങ്ങിയിരിക്കുകയാണ് എന്നാണ് ഫാ.മാത്യു നായ്ക്കംപറമ്പലിന്റെ പ്രസ്താവനയില്‍ നിന്നും മനസ്സിലാകുന്നത്. എത്രയോ ബീഭത്സവും വൃത്തികെട്ടതുമായ രീതിയാണ് സഭ ഇപ്പോഴും അവലംബിക്കുന്നത് എന്നോര്‍ത്ത് ലജ്ജ തോന്നുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നായ്ക്കംപറമ്പിലച്ചന്‍ എന്ന് ഇപ്പോള്‍ വിളിക്കാന്‍ തോന്നുന്നില്ല. പണ്ടത്തെ ബഹുമാനം ഇപ്പോഴില്ല. ഫ്രാങ്കോയെ കാണാന്‍ പോയപ്പോഴേ ആ ബഹുമാനം പോയി. കുറ്റവാളികളായ അച്ചന്മാരെയും കന്യാസ്ത്രീകളെയും രക്ഷപ്പെടുത്താനായി ഓടിനടക്കുന്ന ധ്യാനഗുരുവാണ് അദ്ദേഹം. നിരപരാധികളായ കൊല ചെയ്യപ്പെട്ടവര്‍ക്ക് വേണ്ടി അച്ചന്‍ ഒരിക്കലും രംഗത്ത് വന്നിട്ടില്ല. സഭയെ അധപതിപ്പിച്ച് മുന്നോട്ടുനീങ്ങുന്ന രീതിയാണ് എന്നും അദ്ദേഹം ചെയ്യുന്നത്', ഫെയ്‌സ്ബുക്ക് ലൈവില്‍ സിസ്റ്റര്‍ ടീന പറയുന്നു.

Sister Teena Against Father Mathew Naikamparambil

Related Stories

No stories found.
logo
The Cue
www.thecue.in