അഭയ കേസ് വിധി: കോടതിമുറിയില്‍ പൊട്ടിക്കരഞ്ഞ് സിസ്റ്റര്‍ സെഫി, ഭാവവ്യത്യാസമില്ലാതെ ഫാ.തോമസ് കോട്ടൂര്‍

അഭയ കേസ് വിധി:  കോടതിമുറിയില്‍ പൊട്ടിക്കരഞ്ഞ് സിസ്റ്റര്‍ സെഫി, ഭാവവ്യത്യാസമില്ലാതെ ഫാ.തോമസ് കോട്ടൂര്‍
Published on

സിസ്റ്റര്‍ അഭയ കേസില്‍ ഫാ.തോമസ് കോട്ടൂരും, സിസ്റ്റര്‍ സെഫിയും കുറ്റക്കാരെന്ന സി.ബി.ഐ വിധി വന്നതിന് പിന്നാലെ കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞ് സിസ്റ്റര്‍ സെഫി. അതേസമയം കേസിലെ മറ്റൊരു പ്രതിയായ ഫാ.തോമസ് കോട്ടൂരിന് ഭാവവ്യത്യാസങ്ങളൊന്നുമുണ്ടായിരുന്നില്ല.

സെഫിക്കെതിരെ കൊലക്കുറ്റവും, തോമസ് കോട്ടുരിനെതിരെ കൊലപാതകം, അതിക്രമിച്ചുകടക്കല്‍ എന്നീ കുറ്റങ്ങളും തെളിഞ്ഞതായി കോടതി വ്യക്തമാക്കി. ദൈവത്തിന് നന്ദിയെന്നായിരുന്നു വിധി വന്നതിന് പിന്നാലെ സിസ്റ്റര്‍ അഭയയുടെ കുടുംബത്തിന്റെ പ്രതികരണം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സത്യത്തിന്റെ ജയമെന്ന് കേസ് ആദ്യം അന്വേഷിച്ച സി.ബി.ഐ ഡി.വൈ.എസ്.പി വര്‍ഗീസ് പി തോമസ് പ്രതികരിച്ചു. വിധിയില്‍ സന്തോഷമെന്നും, സിസ്റ്റര്‍ അഭയയ്ക്ക് നീതി ലഭിച്ചുവെന്നും മുഖ്യസാക്ഷി രാജു പറഞ്ഞു.

Sister Abhaya Case Verdict Response

Related Stories

No stories found.
logo
The Cue
www.thecue.in