28 വര്‍ഷങ്ങള്‍ക്ക് ശേഷം അഭയക്കൊല കേസില്‍ വിധി പറഞ്ഞ് കോടതി. തോമസ് കോട്ടൂരും, സിസ്റ്റര്‍ സെഫിയും കുറ്റക്കാരെന്ന് കോടതി. കൊലപാതക കുറ്റം നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി. ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും
പ്രത്യേക സി.ബി.ഐ കോടതിയാണ് വിധിപറഞ്ഞത്. സിസ്റ്റര്‍ അഭയ മരിച്ച് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്ന നിഗനമത്തിലെത്തി എഴുതിത്തള്ളിയ കേസ്, പിന്നീട് കൊലപാതകമാണെന്ന് കണ്ടെത്തിയത് സി.ബി.ഐ ആണ്.
ഫാ.തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് ഒന്നും മൂന്നും പ്രതികള്‍. സി.ബി.ഐയുടെ കുറ്റപത്രത്തില്‍ രണ്ടാം പ്രതിയായിരുന്ന ഫാ.ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ കോടതി വിട്ടയച്ചിരുന്നു. കേസ് അന്വേഷണത്തിനിടെ മരിച്ച നാലാം പ്രതി മുന്‍ എ.എസ്.ഐ വ.വി.അഗസ്റ്റിനെയും കുറ്റപത്രത്തില്‍ നിന്നും സി.ബി.ഐ ഒഴിവാക്കിയിരുന്നു.