എട്ട് പതിറ്റാണ്ട് നീണ്ട മധുരനാദം ; ഇന്ത്യയുടെ വാനമ്പാടി ഇനിയില്ല

എട്ട് പതിറ്റാണ്ട് നീണ്ട മധുരനാദം ; ഇന്ത്യയുടെ വാനമ്പാടി ഇനിയില്ല
Published on

ഗായിക ലതാ മങ്കേഷ്‌കര്‍ അന്തരിച്ചു. 92 വയസായിരുന്നു. കൊവിഡ് ബാധയെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഇതിനിടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടങ്കിലും ഇന്നലെ വീണ്ടും ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. അവസാന നിമിഷവും ലത മങ്കേഷ്‌കര്‍ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു രാജ്യം.

ഇന്ത്യന്‍ സംഗീത ലോകത്തെ ഇതിഹാസ തുല്യമായ മധുരശബ്ദത്തിനുടമ. ഇന്ത്യയുടെ വാനമ്പാടി. ലത മങ്കേഷ്‌കര്‍ എ ഗായികയെ വാക്കുകളിലൂടെ അടയാളപ്പെടുത്തുക അസാധ്യമാണ്. 1929 സെപ്റ്റംബര്‍ 28ന് ഇന്‍ഡോറില്‍ ജനിച്ച ലത മങ്കേഷ്‌കര്‍ പിതാവില്‍ നിന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്. അഞ്ചാമത്തെ വയസ്സില്‍ പിതാവിന്റെ സംഗീത നാടകങ്ങളില്‍ അഭിനയിക്കാന്‍ തുടങ്ങി. ലതയ്ക്ക് പതിമൂന്ന് വയസ്സുള്ളപ്പോളായിരുന്നു അച്ഛന്‍ ധീനനാഥ് മങ്കേഷ്‌കറിന്റെ മരണം.

അച്ഛന്റെ മരണത്തിനു ശേഷം കുടുംബം പോറ്റാന്‍വേണ്ടിയാണ് ലത സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയത്. അഭിനയത്തെ തുടര്‍് പതിയെ സംഗീത ലോകത്തെത്തി. 1942 ല്‍ 'കിടി ഹസാല്‍' എ മറാത്തി ചിത്രത്തില്‍ 'നാചു യാ ഗാഥേ', 'ഖേലു നാ മണി ഹാസ് ബാരി' എ ഗാനമാണ് ആദ്യമായി ആലപിച്ചത്. 36-ലേറെ ഭാഷകളിലായി നാല്‍പതിനായിരത്തിലേറെ സിനിമാഗാനങ്ങള്‍ ആലപിച്ചു. ലോകത്തിലേറ്റവും കൂടുതല്‍ ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തില്‍ ലത മങ്കേഷ്‌കറിനും സ്ഥാനമുണ്ട്. ബോളിവുഡില്‍ മാത്രം ആയിരത്തോളം സിനിമകളില്‍ പാടിയിട്ടുണ്ട്. കഴിഞ്ഞ 8 പതിറ്റാണ്ടുകളായി ഇന്ത്യന്‍ സംഗീതലോകത്തുണ്ട് ഈ ഇതിഹാസ ഗായിക.

ലത മങ്കേഷ്‌കറിന്റെ ആദ്യനാമം ഹേമ എായിരുന്നു . പിന്നീട് പേരു ലത എന്നാക്കുകയായിരുന്നു. മലയാളത്തില്‍ ഒരേ ഒരു ഗാനം മാത്രമാണ് ആലപിച്ചിട്ടുള്ളത്. 'നെല്ല്' എന്ന ചിത്രത്തിലെ 'കദളി ചെങ്കദളി ചെങ്കദളി പൂ വേണോ' എന്ന് തുടങ്ങുന്ന ഗാനം. ചെമ്മീന്‍ സിനിമയിലെ കടലിനക്കരെ പോണോരേ എന്ന പാട്ട് ലതയെ കൊണ്ട് പാടിക്കാന്‍ ഇതിഹാസ സംഗീതജ്ഞന്‍ സലില്‍ ചൗധരി ശ്രമം നടത്തിയെങ്കിലും അത് നടിരന്നുന്നില്ല. അതിന് ശേഷമായിരുന്നു നെല്ലില്‍ പാടിയത്.

ഏറെ പണിപ്പെട്ട് മലയാളം ഉച്ചാരണം പഠിച്ചെടുത്താണ് ലത മങ്കേഷ്‌കര്‍ പാടിയത്. പക്ഷേ ആലാപനം അതീവ ഹൃദ്യമായിരുന്നെങ്കിലും ഉച്ചാരണ വൈകല്യത്തിന്റെ വിമര്‍ശനങ്ങള്‍ അന്നേ ഉയര്‍ന്നിരുന്നു. അതിനുശേഷം പിന്നീടൊരിക്കലും മലയാളത്തില്‍ ലത മങ്കേഷ്‌കര്‍ പാടിയില്ല. 1969 ല്‍ പത്മഭൂഷന്‍, 1999 ല്‍ പത്മവിഭൂഷന്‍, 1989 ല്‍ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്, 2001 ല്‍ ഭാരതരത്ന, മൂന്ന് നാഷനല്‍ ഫിലിം അവാര്‍ഡുകള്‍, 12 ബംഗാള്‍ ഫിലിം ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ അവാര്‍ഡുകള്‍ തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ഈ കാലയളവില്‍ ഈ ഇതിഹാസ ഗായിക സ്വന്തമാക്കി.

Related Stories

No stories found.
logo
The Cue
www.thecue.in