'സിഖ് വിശ്വാസങ്ങള്‍ ഇന്ത്യന്‍ സംസ്‌കാരത്തില്‍ ദൃഢമായി ഉറച്ചത്'; തലപ്പാവുമായി ഹിജാബിനെ താരതമ്യം ചെയ്യാനാവില്ലെന്ന് സുപ്രീം കോടതി

'സിഖ് വിശ്വാസങ്ങള്‍ ഇന്ത്യന്‍ സംസ്‌കാരത്തില്‍ ദൃഢമായി ഉറച്ചത്'; തലപ്പാവുമായി ഹിജാബിനെ താരതമ്യം ചെയ്യാനാവില്ലെന്ന് സുപ്രീം കോടതി
Published on

സിഖ് വിഭാഗത്തിന്റെ മതവിശ്വാസമായി ബന്ധപ്പെട്ട തലപ്പാവും മറ്റ് മതചിഹ്നങ്ങളുമായി ഹിജാബിനെ താരതമ്യം ചെയ്യാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. സ്‌കൂളുകളിലും കോളേജുകളിലും ഹിജാബ് ധരിക്കുന്നത് വിലക്കിയ കര്‍ണാടക ഹൈക്കോടതി വിധിയ്ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയായിരുന്നു ജസ്റ്റിസ് ഹേമന്ദ് ഗുപ്തയുടെ പരാമര്‍ശം.

'സിഖ് വിശ്വാസങ്ങള്‍ ഇന്ത്യന്‍ സംസ്‌കാരത്തില്‍ ദൃഢമായി ഉറച്ചത്'; തലപ്പാവുമായി ഹിജാബിനെ താരതമ്യം ചെയ്യാനാവില്ലെന്ന് സുപ്രീം കോടതി
ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നത്‌ മൗലികാവകാശമാണെങ്കില്‍ വസ്ത്രം അഴിക്കാനുള്ള അവകാശവും ഉള്‍പ്പെടുമോ; ഹിജാബ് വിലക്കില്‍ സുപ്രീം കോടതി

ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാന്‍ഷു ധൂലിയ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹിജാബിന്റെ മതപരമായ പ്രാധാന്യം പ്രത്യേകമായി പരിശോധിക്കേണ്ടതാണ്, സിഖ് മതചിഹ്നങ്ങളായ അഞ്ച് 'ക' കളുമായി അത് താരതമ്യം ചെയ്യുന്നത് ശരിയല്ല. പഞ്ചാബ്, ഹരിയാന ഹൈക്കോടതികളില്‍ സിഖ് മതവുമായി ബന്ധപ്പെട്ട വിധികളുണ്ടായിട്ടുണ്ട്. ഇത് ഇപ്പോള്‍ ഈ കോടതി മുന്‍പാകെയുള്ള വിഷയമാണ്, ആര്‍ട്ടിക്കിള്‍ 25ഉം സിഖ് വിശ്വാസികളുടെ കൃപാണിനെക്കുറിച്ച് പറയുന്നുണ്ടെന്ന് കോടതി ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ നിസാം പാഷയോട് പറഞ്ഞു.

സിഖ് വിശ്വാസത്തിന്റെ പ്രമാണങ്ങള്‍ ഇന്ത്യന്‍ സംസ്‌കാരത്തില്‍ ദൃഢമായി ഉറച്ചതും അംഗീകരിക്കപ്പെട്ടിട്ടുള്ളതുമാണ്. പല നൂറ്റാണ്ടുകളായില അത് പിന്തുടരുന്നതുമാണ്. അതുകൊണ്ട് തന്നെ ഹിജാബിനെ നൂറ്റാണ്ടുകളായി അംഗീകരിച്ച വിശ്വാസവുമായി താരതമ്യം ചെയ്യാനാവില്ല. അഞ്ച് 'ക' കളുടെ ആവശ്യകതയെക്കുറിച്ച് പല വിധിന്യായങ്ങളുമുണ്ട്.' കോടതി പറഞ്ഞു

ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഭിഭാഷകന്‍ ഹിജാബ് ഇസ്ലാമില്‍ 1400 വര്‍ഷങ്ങളായി പിന്തുടരുന്നതാണെന്നും അംഗീകരിച്ചതാണെന്നും വാദിച്ചു. അഞ്ച് ക കളില്‍ ഭരണഘടന കൃപാണിനെക്കുറിച്ച് മാത്രമേ പറയുന്നുള്ളൂവെന്നും പാഷ ചൂണ്ടിക്കാട്ടി. എന്നാല്‍ സിഖിസവുമായി താരതമ്യം വേണ്ടെന്നും കേസ് പ്രത്യേകം മാത്രമായിരിക്കും പരിശോധിക്കുക എന്ന് കോടതി പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in