എനിക്ക് തിരിച്ച് പോയി ഒരു ചായക്കട വേണമെങ്കില്‍ തുറക്കാം..മോദിയുടെ പഴയ ട്വീറ്റുമായി സിദ്ധാർഥ്‌

എനിക്ക്  തിരിച്ച് പോയി ഒരു ചായക്കട വേണമെങ്കില്‍ തുറക്കാം..മോദിയുടെ പഴയ ട്വീറ്റുമായി  സിദ്ധാർഥ്‌
Published on

ഇന്ത്യയെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പഴയ ട്വീറ്റ് പങ്കുവെച്ച് നടന്‍ സിദ്ധാര്‍ത്ഥ്. 2014 ഏപ്രില്‍ 29 ലെ ട്വീറ്റാണ് സിദ്ധാർഥ്‌ പങ്കുവെച്ചിരിക്കുന്നത്. ‘ഇന്ത്യക്ക് ശക്തമായൊരു സര്‍ക്കാരിനെ വേണം. മോദി എന്ന വ്യക്തിയിലല്ല കാര്യം. എനിക്ക് തിരിച്ച് പോയി ഒരു ചായക്കട വേണമെങ്കില്‍ തുറക്കാം. പക്ഷെ രാജ്യം ഇനിയും ദുരിതം അനുഭവിക്കരുത്’, എന്നായിരുന്നു മോദിയുടെ ട്വീറ്റ്. ‘ഈ ട്വീറ്റില്‍ ഇയാള്‍ പറയുന്ന എല്ലാ കാര്യങ്ങളോടും ഞാന്‍ യോജിക്കുന്നു. നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയുമോ അത്?’,എന്നാണ് സിദ്ധാർത്ഥ് കുറിച്ചത്.

രാജ്യത്തെ കൊവിഡ് പ്രതിസന്ധിയില്‍ ബിജെപിയെ വിമര്‍ശിച്ച് കഴിഞ്ഞ ദിവസം സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തിരുന്നു. ബിജെപി അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെടുമ്പോള്‍ മാത്രമേ രാജ്യം പൂര്‍ണ്ണമായും വാക്സിനേറ്റഡ് ആകുകയുള്ളുവെന്നാണ് സിദ്ധാര്‍ഥ് പറഞ്ഞത്. ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയാല്‍ എല്ലാവര്‍ക്കും സൗജന്യമായി വാക്സിന്‍ നല്‍കുമെന്ന പ്രസ്താവന പങ്കുവച്ചുകൊണ്ടായിരുന്നു താരത്തിന്റെ ട്വീറ്റ്.

എനിക്ക്  തിരിച്ച് പോയി ഒരു ചായക്കട വേണമെങ്കില്‍ തുറക്കാം..മോദിയുടെ പഴയ ട്വീറ്റുമായി  സിദ്ധാർഥ്‌
നിങ്ങളെ അധികാരത്തില്‍ നിന്ന് പുറത്താക്കുന്നൊരു ദിവസമുണ്ട്, അന്ന് രാജ്യം വാക്‌സിനേറ്റഡ് ആകും: സിദ്ധാര്‍ത്ഥ്

മേയ് ഒന്നു മുതല്‍ രാജ്യത്ത് 18 വയസ്സ് തികഞ്ഞ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാനും പൊതുവിപണിയില്‍ ലഭ്യമാക്കാനും തീരുമാനിച്ചിരുന്നു. കോവിഷീല്‍ഡ് സ്വകാര്യ ആശുപത്രികള്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കും നല്‍കുന്ന വില പുണെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിശ്ചയിച്ചിരുന്നു. സ്വകാര്യ ആശുപത്രികള്‍ക്ക് ഒരു ഡോസിന് 600 രൂപയ്ക്കായിരിക്കും കോവിഷീല്‍ഡ് വാക്സിന്‍ നല്‍കുക. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 400 രൂപയ്ക്ക് വാക്സിന്‍ നല്‍കമെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in