ദിലീപിനെതിരായ നടപടിയില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ തിരുത്തേണ്ടേ? വിജയ് ബാബുവിനെതിരെ നടപടി ഇല്ലാത്തതില്‍ സിദ്ദീഖ്

ദിലീപിനെതിരായ നടപടിയില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ തിരുത്തേണ്ടേ? വിജയ് ബാബുവിനെതിരെ നടപടി ഇല്ലാത്തതില്‍ സിദ്ദീഖ്
Published on

വിജയ് ബാബുവിനെതിരെ അമ്മ എന്തുകൊണ്ട് നടപടി എടുക്കുന്നില്ലെന്ന ചോദ്യത്തിന് ദിലീപിന് എതിരായ സംഭവത്തില്‍ എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ തിരുത്തേണ്ടേ എന്ന് നടന്‍ സിദ്ദീഖ്. വിജയ് ബാബു സംഘടനയില്‍ തെരഞ്ഞെടുക്കപ്പെട്ടയാളാണ്. അദ്ദേഹത്തിനെതിരെ നടപടിയെടുക്കുമ്പോള്‍ വ്യക്തമായ കാര്യ കാരണ സഹിതം മാത്രമേ നടപടി എടുക്കാന്‍ പാടുള്ളൂ എന്നും സിദ്ദീഖ് പറഞ്ഞു.

ഇതേ വിഷയത്തില്‍ ദിലീപ് പുറത്താണ് എന്ന ചോദ്യത്തിന് അതാണ് ഞാന്‍ പറഞ്ഞത് അന്ന് ദിലീപിനെതിരെ എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് നമ്മള്‍ തിരുത്തേണ്ടേ എന്നായിരുന്നു സിദ്ദീഖിന്റെ മറുപടി. തുടര്‍ന്ന് ദിലീപിനെതിരായ നടപടി വീഴ്ചയാണോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് വീഴ്ചയെന്നല്ല, അന്ന് അദ്ദേഹത്തിനെ പുറത്താക്കുകയാണ് ചെയ്തത്. അത് കൊണ്ടാണ് പിന്നീട് അദ്ദേഹം രാജിവെച്ച് പോയത് എന്നും സിദ്ദീഖ് പറഞ്ഞു.

ദിലീപിനെതിരായ നടപടി ശരിയല്ല എന്ന അര്‍ത്ഥത്തില്‍ അല്ല പറഞ്ഞത്. അതില്‍ എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ പിന്നീട് അതുണ്ടാകാന്‍ പാടില്ല എന്ന അര്‍ത്ഥത്തിലാണ് തീരുമാനം. അറസ്റ്റുണ്ടായപ്പോഴാണ് ദിലീപിനെതിരെ നടപടിയുണ്ടായതെന്നും സിദ്ദീഖ് പറഞ്ഞു.

മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യം തുടരുന്നതിനിടെ പോസിറ്റീവായ കാര്യം സംസാരിക്കാന്‍ പറഞ്ഞ് നടന്‍ മോഹന്‍ലാല്‍ ഇടയില്‍ കയറുകയായിരുന്നു. ബലാത്സംഗ കേസില്‍ പ്രതിയായ നടനും നിര്‍മാതാവുമായ വിജയ് ബാബുവും ഞായറാഴ്ച നടന്ന അമ്മ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്തിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in