'സത്യം വിളിച്ച് പറഞ്ഞതിനാണ് എന്റെ ഭര്‍ത്താവ് ജയിലില്‍ കിടക്കുന്നത്, നീതി നിഷേധിക്കപ്പെടുകയാണ്'; ശ്വേത സഞ്ജീവ് ഭട്ട്

'സത്യം വിളിച്ച് പറഞ്ഞതിനാണ് എന്റെ ഭര്‍ത്താവ് ജയിലില്‍ കിടക്കുന്നത്, നീതി നിഷേധിക്കപ്പെടുകയാണ്'; ശ്വേത സഞ്ജീവ് ഭട്ട്
Published on

സത്യം വിളിച്ച് പറഞ്ഞതിനാണ് തന്റെ ഭര്‍ത്താവ് 20 മാസമായി ജയിലില്‍ കിടക്കുന്നതെന്ന് ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത സഞ്ജീവ് ഭട്ട്. 2018 സെപ്റ്റംബറിലാണ് സഞ്ജീവ് ഭട്ട് അറസ്റ്റിലാകുന്നത്. ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. ഭരണകൂടത്തിന്റെ അപ്രീതിക്കിരയായ ഒരാള്‍ക്ക് നീതി നിഷേധിക്കപ്പെടുകയാണെന്നും മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ശ്വേത പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടിനെതിരെ പ്രതികരിച്ച ഹൂസ്റ്റണ്‍ പൊലീസ് മേധാവി ആര്‍ട്ട് സിവാഡോയുടെ നിലപാടിനെ ശ്വേത സഞ്ജീവ് ഭട്ട് പിന്തുണയ്ക്കുകയും ചെയ്തു. 'അമേരിക്കയിലെ ജനാധിപത്യമാണിത്. ഒരു പൊലീസ് മേധാവിക്ക് ഇത് പറയാനുള്ള പരിസരം അമേരിക്കയിലുണ്ട്. ഇവിടെ ഇതു പോലെ സത്യം വിളിച്ച് പറഞ്ഞതിനാണ് എന്റെ ഭര്‍ത്താവ് ജയിലില്‍ കിടക്കുന്നത്. ഇനിയിപ്പോള്‍ വേറെയേതെങ്കിലും പൊലീസ് ഓഫീസര്‍ ഇതുപോലെ നിലപാടെടുക്കാന്‍ ധൈര്യപ്പെടുമോ? സത്യത്തിന്റെ ഭാഗത്ത് നിന്നതിന്‍ സഞ്ജീവിന് കിട്ടിയ പ്രതിഫലമാണിത്', ശ്വേത സഞ്ജീവ് ഭട്ട് പറഞ്ഞു.

'സത്യം വിളിച്ച് പറഞ്ഞതിനാണ് എന്റെ ഭര്‍ത്താവ് ജയിലില്‍ കിടക്കുന്നത്, നീതി നിഷേധിക്കപ്പെടുകയാണ്'; ശ്വേത സഞ്ജീവ് ഭട്ട്
'ആനയെ കൊല്ലാന്‍ മനപ്പൂര്‍വം ചെയ്‌തെന്നാണ് കരുതേണ്ടത്'; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി കെ രാജു ദ ക്യുവിനോട്

ഗുജറാത്തിലെ ബനാസ്‌കണ്ട ജില്ലയിലെ പലന്‍പൂര്‍ ജയിലിലാണ് സഞ്ജീവുള്ളത്. അവിടെ നിന്ന് കോടതിയില്‍ കൊണ്ട് വരുമ്പോള്‍ മാത്രമാണ് അദ്ദേഹത്തെ കാണാനാകുന്നതെന്നും ശ്വേത പറഞ്ഞു. അദ്ദേഹം വളരെയധികം ഇച്ഛാശക്തിയുള്ള മനുഷ്യനാണ്. അങ്ങനെയൊന്നും അദ്ദേഹത്തെ തളര്‍ത്താനോ തകര്‍ക്കാനോ ആകില്ല. അവസാനം കണ്ടപ്പോള്‍ അദ്ദേഹം നെല്‍സണ്‍ മണ്ടേലയെ കുറിച്ച് ഓര്‍മ്മിപ്പിച്ചു. എത്രയോ വര്‍ഷമാണ് മണ്ടേല ജയിലില്‍ കിടന്നത്. കീഴ്‌കോടതിയും ഹൈക്കോടതിയും ജാമ്യം നിഷേധിച്ചു. സുപ്രീംകോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോളെന്നും ശ്വേത പറഞ്ഞു. 2018 സെപ്റ്റംബറിലാണ് ഗുജറാത്തിലെ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന സഞ്ജീവ് ഭട്ട് അറസ്റ്റിലാകുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in