ശബരിമലയില്‍ അഹിന്ദുക്കളെ കയറ്റരുതെന്ന് ഹര്‍ജി; യേശുദാസിന്റെ ‘ഹരിവരാസനം’ മാറ്റിപ്പാടിക്കണോയെന്ന് ഹൈക്കോടതി

ശബരിമലയില്‍ അഹിന്ദുക്കളെ കയറ്റരുതെന്ന് ഹര്‍ജി; യേശുദാസിന്റെ ‘ഹരിവരാസനം’ മാറ്റിപ്പാടിക്കണോയെന്ന് ഹൈക്കോടതി

Published on

ശബരിമല ക്ഷേത്രത്തില്‍ ഹിന്ദുമതസ്ഥരല്ലാത്തവരെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ ആള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഇതര വിഭാഗങ്ങള്‍ക്ക് ശബരിമലയില്‍ നിരോധനമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ശബരിമല ക്ഷേത്രം മതനിരപേക്ഷ ക്ഷേത്രമാണ്. യേശുദാസ് പാടിയ ഹരിവരാസനം മാറ്റിപ്പാടിക്കേണ്ടി വരുമോയെന്നും കോടതി ചോദിച്ചു. തൃശൂര്‍ ഊരകം സ്വദേശി ഗോപിനാഥന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ പ്രതികരണം.

‘ഹരിവരാസനം’ യേശുദാസിന് പകരം മറ്റാരെക്കൊണ്ടെങ്കിലും പാടിക്കേണ്ടി വരുമോ? യേശുദാസിന്റേത് ഹിന്ദുവിന്റെ സ്വരമല്ലല്ലോ.

ഹൈക്കോടതി

ഹരിവരാസനത്തെ മന്ത്രമായി കാണരുതെന്നും അതിന് ക്ഷേത്രാചാരവുമായി ബന്ധമില്ലെന്നുമായിരുന്നു ഗോപിനാഥന് വേണ്ടി ഹാജരായ അഭിഭാഷകന്റെ മറുപടി. ഹര്‍ജിയുമായി മുന്നോട്ട് പോകാന്‍ ഹര്‍ജിക്കാരന്‍ ആഗ്രഹിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശം നല്‍കി. കേസ് പരിഗണിക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി.

ശബരിമലയില്‍ അഹിന്ദുക്കളെ കയറ്റരുതെന്ന് ഹര്‍ജി; യേശുദാസിന്റെ ‘ഹരിവരാസനം’ മാറ്റിപ്പാടിക്കണോയെന്ന് ഹൈക്കോടതി
കേരളത്തില്‍ ഹിന്ദുക്കള്‍ കുറയുന്നു,മറ്റ് മതക്കാര്‍ ആക്രമിക്കുന്നു, കരുത്താര്‍ജിക്കണമെന്നും വിദ്വേഷ പ്രസംഗവുമായി സെന്‍കുമാര്‍ 

അഹിന്ദുക്കളെ വിലക്കാന്‍ ആവശ്യപ്പെടുന്ന ഹര്‍ജികള്‍ പരിഗണിക്കാനാവില്ലെന്ന് ദേവസ്വം കേസുകള്‍ പരിഗണിക്കുന്ന മറ്റൊരു ബെഞ്ച് മാര്‍ച്ച് മാസത്തില്‍ വ്യക്തമാക്കിയിരുന്നു. ഇത്തരം ഹര്‍ജികള്‍ നിയമപരമായി നിലനില്‍ക്കില്ല. ശബരിമല വ്യത്യസ്തമായ അനുഷ്ഠാനങ്ങളുള്ള സ്ഥലമാണ്. ശബരിമലയിലെ മതനിരപേക്ഷ സംവിധാനത്തിന് പോറല്‍ വരുത്താന്‍ ആരും ശ്രമിക്കരുതെന്നും ഹൈക്കോടതി പറയുകയുണ്ടായി.

logo
The Cue
www.thecue.in