മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് നല്‍കിയ പത്തുകോടി രൂപ ഉടന്‍ തിരിച്ചുനല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. ബിജെപി,ഹിന്ദു ഐക്യവേദി നേതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ സ്വത്തുക്കളുടെയും അവകാശി ഗുരുവായൂരപ്പനാണെന്നും പണം കൊടുത്ത നടപടി നിയമവിരുദ്ധമാണെന്നും ഹൈക്കോടതി ഫുള്‍ബെഞ്ച് നിരീക്ഷിച്ചു.
ട്രസ്റ്റി എന്ന നിലയില്‍ സ്വത്തുവകകള്‍ പരിപാലിക്കാന്‍ മാത്രമേ ദേവസ്വം ബോര്‍ഡിന് അവകാശമുള്ളൂ.അത് വേറെ ആര്‍ക്കും കൈമാറാന്‍ അവകാശമില്ല. ദേവസ്വം നിയമത്തില്‍ നിന്നുകൊണ്ടേ ഭരണസമിതി പ്രവര്‍ത്തിക്കാവൂവെന്നും കോടതി പറഞ്ഞു. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തന പരിധിയിലോ അധികാര പരിധിയിലോ വരില്ല.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ഇക്കാര്യങ്ങളില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും കോടതി പറഞ്ഞു. പ്രളയകാലത്തും കൊവിഡ് കാലത്തുമായി 10 കോടി രൂപയാണ് നല്‍കിയത്. 5 കോടി വീതം രണ്ട് ഘട്ടങ്ങളായാണ് പണം നല്‍കിയത്.
Govt Should Repay the Relief Fund Paid By Guruvayoor Devaswom Board , Says High Court