‘ആ കാലയളവിനപ്പുറമെന്താണ് സംഭവിക്കുകയെന്നതില്‍ ആശങ്ക’; ശരിയായ അവസരത്തില്‍ മടങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്ന് പൃഥ്വിരാജ് 

‘ആ കാലയളവിനപ്പുറമെന്താണ് സംഭവിക്കുകയെന്നതില്‍ ആശങ്ക’; ശരിയായ അവസരത്തില്‍ മടങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്ന് പൃഥ്വിരാജ് 

Published on

കൊവിഡ് 19 നിയന്ത്രണങ്ങളെ തുടര്‍ന്ന് ആടുജീവിതം യൂണിറ്റ് ജോര്‍ദാനില്‍ കുടുങ്ങിയ പശ്ചാത്തലത്തില്‍ നിലവിലെ സാഹചര്യങ്ങള്‍ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ച് നടന്‍ പൃഥ്വരാജ്. ജോര്‍ദാന്‍ ഭരണകൂടം ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങളെ തുടര്‍ന്ന് മാര്‍ച്ച് 27 ഓടെ ചിത്രീകരണം നിര്‍ത്തേണ്ടി വന്നതായും വാദി റം മരുഭൂമിയിലെ ക്യാംപില്‍ കഴിയുകയാണെന്നും പൃഥ്വി കുറിച്ചു. ഏപ്രില്‍ രണ്ടാമത്തെ ആഴ്ച വരെ ഷൂട്ടിങ് തീരുമാനിച്ചതായിരുന്നതിനാല്‍ അതുവരെയുള്ള താമസസൗകര്യം, ഭക്ഷണം തുടങ്ങിയവയെല്ലാം നേരത്തേ തന്നെ ഉറപ്പുവരുത്തിയിരുന്നു. എന്നാല്‍ ആ കാലയളവിന് ശേഷം എന്താണ് സംഭവിക്കുകയെന്നതില്‍ ആശങ്കയുണ്ടെന്നും ശരിയായ സമയവും അവസരവും ഒത്തുവരുമ്പോള്‍ നാട്ടിലേക്ക് മടങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്നും പൃഥ്വിരാജ് വ്യക്തമാക്കുന്നു.

 ‘ആ കാലയളവിനപ്പുറമെന്താണ് സംഭവിക്കുകയെന്നതില്‍ ആശങ്ക’; ശരിയായ അവസരത്തില്‍ മടങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്ന് പൃഥ്വിരാജ് 
ആടുജീവിതം നിര്‍ത്തി, പൃഥ്വിരാജും ബ്ലെസിയും ജോര്‍ദ്ദനില്‍ കുടുങ്ങി, മടങ്ങിയെത്താന്‍ സഹായം തേടി മുഖ്യമന്ത്രിക്ക് കത്ത്

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഏവരും കഴിയാവുന്ന രീതിയില്ലെലാം സുരക്ഷിതരായിരിക്കുകയും ഈ കഠിനയമസയത്ത് ചെറുത്തുനില്‍ക്കുകയുമാണെന്ന് കരുതുന്നു. മാര്‍ച്ച് 24 ന് ആടുജീവിതത്തിന്റെ ജോര്‍ദാനിലെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവെക്കേണ്ടിവന്നിരുന്നു. സാഹചര്യങ്ങള്‍ പരിശോധിച്ച്, വാദിറം മരുഭൂമിയില്‍ ഷൂട്ടിങ് യൂണിറ്റ് ഒറ്റപ്പെട്ട രീതിയില്‍ സുരക്ഷിതമായാണ് പ്രവര്‍ത്തിച്ചുവരുന്നതെന്ന് ബോധ്യപ്പെട്ടതോടെ അധികൃതര്‍ തുടര്‍ചിത്രീകരണത്തിന് അനുമതി നല്‍കി. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ജോര്‍ദാനിലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതോടെ ഞങ്ങള്‍ക്കുള്ള ചിത്രീകരണാനുമതി മാര്‍ച്ച് 27 ഓടെ റദ്ദാക്കപ്പെട്ടു. ഇതിന് ശേഷം ഞങ്ങള്‍ വാദി റം മരുഭൂമിയിലെ ക്യാംപില്‍ കഴിയുകയാണ്. നിലവിലെ സാഹചര്യത്തില്‍ ചിത്രീകരണം പുനരാരംഭിക്കുക സാധ്യമല്ലെന്നാണ് അറിയിച്ചിരിക്കുന്നത്. അതിനാല്‍ ഏറ്റവും വേഗം ലഭിക്കുന്ന അവസരം പ്രയോജനപ്പെടുത്തി, നാട്ടിലേക്ക് മടങ്ങുകയെന്നതാണ് അടുത്ത മാര്‍ഗം.ഏപ്രില്‍ രണ്ടാം വാരം വരെ വാദി റമ്മില്‍ ക്യാംപ് ചെയ്ത് ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചതിനാല്‍ സമീപ ഭാവിയിലേക്കുള്ള ഞങ്ങളുടെ താമസവും ഭക്ഷണമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ നേരത്തേ ഉറപ്പുവരുത്തിയിരുന്നു. എന്നാല്‍ അതിന് ശേഷം എന്ത് സംഭവിക്കുമെന്നത് ആശങ്കയുള്ള കാര്യമാണ്. ഞങ്ങളുടെ സംഘത്തിലുള്ള ഡോക്ടര്‍ എല്ലാ 72 മണിക്കൂറിലും ഓരോരുത്തരുടെയും ആരോഗ്യനില പരിശോധിക്കുന്നുണ്ട്. അതുകൂടാതെ ജോര്‍ദാന്‍ സര്‍ക്കാര്‍ നിയോനിയോഗിച്ച ഡോക്ടറും ഇടക്കിടെ പരിശോധിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഞങ്ങള്‍ 58 അംഗ ടീമിനെ നാട്ടിലെത്തിക്കുകയെന്നതല്ല അധികൃതരെ സംബന്ധിച്ചുള്ള പ്രധാന കാര്യം. അത് ശരിയുമാണ്. എന്നാല്‍ ഞങ്ങളെക്കുറിച്ച് ആശങ്കപ്പെടുന്ന എല്ലാവരേയും വിവരങ്ങള്‍ അപ്പപ്പോള്‍ അറിയിക്കേണ്ടത് ഉത്തരവാദിത്വമാണ്. ലോകത്തിന്റെ പലഭാഗത്തും ആയിരക്കണക്കിന് ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ച് നില്‍ക്കുന്നുണ്ട്. ശരിയായ അവസരവും സമയവും ഒത്തുവരുമ്പോള്‍ ഞങ്ങള്‍ക്കും ഇന്ത്യയിലേക്ക് മടങ്ങാനാകുമെന്നാണ് കരുതുന്നത്. എല്ലാവരും സുരക്ഷിതരായിരിക്കുമെന്ന് പ്രതീക്ഷിക്കട്ടെ. ജീവിതം പഴയ നിലയിലാകാന്‍ നമുക്കൊരുമിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യാം.

logo
The Cue
www.thecue.in