'നേരത്തെ തന്നെ തീരുമാനമെടുത്തിട്ടുള്ളവരില്‍ നിന്ന് എങ്ങനെയാണ് പരിഹാരമുണ്ടാകുക'; ശശി തരൂര്‍

ശശി തരൂര്‍
ശശി തരൂര്‍
Published on

കര്‍ഷക സമരത്തില്‍ നിലപാട് അറിയിക്കാന്‍ സുപ്രീംകോടതി നിയമിച്ച നാലംഗ സമിതിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. രാജ്യത്ത് കാര്‍ഷിക നിയമത്തെ പിന്തുണക്കുന്ന ചുരുക്കം ചിലരില്‍ നിന്ന് നാല് പേരെ കണ്ടെത്തിയതായിരിക്കാം യഥാര്‍ത്ഥ വെല്ലുവിളിയെന്ന് ട്വീറ്റില്‍ ശശി തരൂര്‍ പരിഹസിക്കുന്നു. നേരത്തെ തന്നെ തീരുമാനമെടുത്തിട്ടുള്ളവരില്‍ നിന്ന് എങ്ങനെയാണ് പരിഹാരമുണ്ടാകുക എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്.

'ഈ കമ്മിറ്റി രൂപീകരിച്ചതായിരുന്നിരിക്കാം യഥാര്‍ത്ഥ വെല്ലുവിളി. കാര്‍ഷിക ബില്ലുകളെ പിന്തുണക്കുന്ന രാജ്യത്തെ ചുരുക്കം ചിലരില്‍ നിന്ന് നാല് പേരെ എങ്ങനെയായിരിക്കാം കണ്ടെത്തിയത്? അവര്‍ അത് കൈകാര്യം ചെയ്തു, നേരത്തെ തന്നെ തീരുമാനമെടുത്തിട്ടുള്ളവരില്‍ നിന്ന് എങ്ങനെയാണ് പരിഹാരമുണ്ടാകുക?', ട്വീറ്റില്‍ ശശി തരൂര്‍ കുറിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കാര്‍ഷിക നിയമങ്ങള്‍ക്ക് അനുകൂലമായി പരസ്യമായി രംഗത്തെത്തിയിട്ടുള്ളവരെയാണ് സുപ്രീംകോടതി നാലംഗ സമിതിയില്‍ നിയോഗിച്ചിരിക്കുന്നതെന്ന ആരോപണം ശക്തമായിരിക്കെയാണ് ശശി തരൂരിന്റെ പ്രതികരണം. അശോക് ഗുലാത്തി, ഭൂപീന്ദര്‍ സിംഗ് മാന്‍, ഡോ. പ്രമോദ് കുമാര്‍ ജോഷി, അനില്‍ ധന്‍വാത് എന്നിവരാണ് സമിതിയിലുള്ളത്. സുപ്രീംകോടതി നിയോഗിച്ച സമിതിക്കെതിരെ കര്‍ഷകരും രംഗത്തെത്തിയിരുന്നു. സമിതിയുമായി സഹകരിക്കില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍.

Shashi Tharoor Against SC appointed Committee

Related Stories

No stories found.
logo
The Cue
www.thecue.in