'ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ്'; എം.എസ്.എഫ് പരിപാടിയിലെ പരാമര്‍ശങ്ങളില്‍ ക്ഷമ ചോദിച്ച് ഷാരിസ് മുഹമ്മദ്

'ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ്'; എം.എസ്.എഫ് പരിപാടിയിലെ പരാമര്‍ശങ്ങളില്‍ ക്ഷമ ചോദിച്ച് ഷാരിസ് മുഹമ്മദ്
Published on

'എന്റെ വാക്കുകള്‍ ഏതെങ്കിലും, വ്യക്തികളെയോ, രാഷ്ട്രീയ സംഘടനകളെയോ, മതത്തെയോ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ആ പരാമര്‍ശത്തില്‍ ഞാന്‍ നിര്‍വ്യാജം ക്ഷമ ചോദിക്കുന്നു,' ഷാരിസ് ഇന്‍സ്റ്റഗ്രാം കുറിപ്പിലൂടെ മാപ്പ് പറഞ്ഞു. തന്റെ രാഷ്ട്രിയവും, മതവും, നിലപാടുകളും തികച്ചും വ്യക്തിപരമാണെന്നും അതില്‍ തുടരും എന്നും ഷാരിസ് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

ജനഗണമന ചെയ്തു കഴിഞ്ഞപ്പോള്‍ എസ്.ഡി.പി.ഐയും, ഫ്രറ്റേര്‍ണിറ്റിയും വിവിധ പരിപാടികള്‍ക്കായി തന്നെ വിളിച്ചുവെന്നും അവര്‍ക്ക് വേണ്ടത് തന്റെ പേരിന്റെയൊപ്പമുള്ള മുഹമ്മദ് ആണെന്നും ഷാരിസ് മുഹമ്മദ് പറഞ്ഞത് വിവാദമായിരുന്നു ഇതിന് പിന്നാലെയാണ് മാപ്പ് പറഞ്ഞ് കുറിപ്പ്.

ഷാഫി പറമ്പില്‍ വിളിച്ചപ്പോള്‍ യൂത്ത് കോണ്‍ഗ്രസിന്റെ 'ചിന്തന്‍ ശിബിറില്‍' പോയതും എം.എസ്.എഫിന്റെ ക്യാമ്പില്‍ പോയതിന്റെ പേരില്‍ തനിക്കൊരു അവാര്‍ഡ് കിട്ടുന്നില്ലെങ്കില്‍ ആ നഷ്ടമാണ് ഏറ്റവും വലിയ അവാര്‍ഡ് എന്നും ഷാരിസ് പറഞ്ഞിരുന്നു.

ഇന്‍സ്റ്റഗ്രാം പോസ്റ്റിന്റെ പൂര്‍ണ രൂപം

'വേര്' എന്ന എം.സ്.എഫ് സംഘടിപ്പിച്ച സമ്മേളനത്തില്‍ 'കല, സര്‍ഗ്ഗം, സംസ്‌കാരം' എന്ന ചര്‍ച്ചയിലെ എന്റെ വാക്കുകളില്‍ എന്റെ ചില സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും പ്രതിഷേധവും ദുഃഖവും രേഖപ്പെടുത്തുകയുമുണ്ടായി. (പ്രത്യേകിച്ച് ഫിലിം ക്ലബുമായി ബന്ധപ്പെട്ട പരാമര്‍ശം)

എന്റെ വാക്കുകള്‍ ഏതെങ്കിലും, വ്യക്തികളെയോ, രാഷ്ട്രീയ സംഘടനകളെയോ, മതത്തെയോ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ആ പരാമര്‍ശത്തില്‍ ഞാന്‍ നിർവ്യാജം ക്ഷമ ചോദിക്കുന്നു.

* എന്റെ രാഷ്ട്രിയവും, എന്റെ മതവും, എന്റെ നിലപാടുകളും തികച്ചും വ്യക്തിപരമാണ്. അതില്‍ തുടരും…

ഷാരിസ് മുഹമ്മദ്

Related Stories

No stories found.
logo
The Cue
www.thecue.in