'റിപ്പബ്ലിക് ടിവിയില്‍ ജേണലിസം മരിച്ചു' ; റിയയെ വേട്ടയാടണമെന്ന ചാനല്‍ അജണ്ടയില്‍ പ്രതിഷേധിച്ച് മാധ്യമപ്രവര്‍ത്തക രാജിവെച്ചു

'റിപ്പബ്ലിക് ടിവിയില്‍ ജേണലിസം മരിച്ചു' ; റിയയെ വേട്ടയാടണമെന്ന ചാനല്‍ അജണ്ടയില്‍ പ്രതിഷേധിച്ച് മാധ്യമപ്രവര്‍ത്തക രാജിവെച്ചു
Published on

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് റിയാ ചക്രബര്‍ത്തിക്കെതിരെ റിപ്പബ്ലിക് ടിവി തുടരുന്ന മാധ്യമ വേട്ടയില്‍ പ്രതിഷേധിച്ച് ചാനലിലെ ജേണലിസ്റ്റ് ശാന്തശ്രീ സര്‍ക്കാര്‍ രാജിവെച്ചു. നൈതികത മുന്‍നിര്‍ത്തിയാണ് രാജിയെന്നും ഇപ്പോള്‍ നോട്ടീസ് പിരീഡിലാണെന്നും അവര്‍ ട്വീറ്റ് ചെയ്തു. റിയ ചക്രബര്‍ത്തിക്കുനേരെ റിപ്പബ്ലിക് ടിവി നടത്തുന്ന ആക്രമണോത്സുകമായ അപവാദപ്രചരണം തുറന്നുകാട്ടാതിരിക്കാനാവില്ലെന്നും സമയം അതിക്രമിച്ചെന്നും ട്വീറ്റില്‍ പറയുന്നു. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള മയക്കുമരുന്ന് കേസില്‍ നടിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. ബിജെപി തന്റെ മകളെ മുന്‍നിര്‍ത്തി രാഷ്ട്രീയം കളിക്കുകയാണെന്നായിരുന്നു റിയയുടെ അച്ഛന്റെ പ്രതികരണം. നടിക്കെതിരായ മാധ്യമവേട്ടയ്‌ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുമുണ്ട്.

'റിപ്പബ്ലിക് ടിവിയില്‍ ജേണലിസം മരിച്ചു' ; റിയയെ വേട്ടയാടണമെന്ന ചാനല്‍ അജണ്ടയില്‍ പ്രതിഷേധിച്ച് മാധ്യമപ്രവര്‍ത്തക രാജിവെച്ചു
'പുരുഷാധിപത്യത്തെ തകര്‍ക്കാം', റിയ ചക്രബര്‍ത്തിക്ക് പിന്തുണയുമായി ബോളിവുഡ്

ശാന്തശ്രീയുടെ ട്വീറ്റുകള്‍

'സത്യം പുറത്തുകൊണ്ടുവരുന്നതാണ് ജേണലിസം എന്നാണ് ഞാന്‍ പഠിച്ചത്. സുശാന്തിന്റെ കേസില്‍ സത്യമൊഴികയെുള്ള എല്ലാറ്റിന്റെയും വിവരങ്ങളെടുക്കാനാണ് എന്നോട് നിര്‍ദേശിച്ചത്. രണ്ട് കുടുംബങ്ങളുമായി ബന്ധപ്പട്ടവരും, സുശാന്തിന് വിഷാദരോഗമുണ്ടായിരുന്നുവെന്ന് സമ്മതിച്ചതാണ്. എന്നാല്‍ അത് റിപ്പബ്ലിക് ടിവിയുടെ അജണ്ടയുമായി ഒത്തുപോകുന്നതല്ല'

'പിന്നെ ഞാന്‍ കണ്ടത് എന്റെ സഹപ്രവര്‍ത്തകര്‍ റിയയുടെ അപ്പാര്‍ട്ട്‌മെന്റിലെത്തിയവരെയെല്ലാം വേട്ടയാടുന്നതാണ്. പൊലീസിനോടും സാധനവിതരണക്കാരോടും (ഡെലിവറി ബോയ്‌സ്‌) മോശമായ ചോദ്യങ്ങള്‍ ഉന്നയിക്കാനും അവര്‍ മടികാണിച്ചില്ല. അലറുന്നതും ഒരു സ്ത്രീയുടെ വസ്ത്രം പിടിച്ചുവലിക്കുന്നതും ചാനലില്‍ അവരെ പ്രധാന്യമുള്ളവരാക്കുമെന്നാണ് അവര്‍ കരുതുന്നത്.

'സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് അന്വേഷിക്കാനും എന്നോട് ആവശ്യപ്പെട്ടിരുന്നു. റിയയുടെ പിതാവിന്റെ അക്കൗണ്ട് ഇടപാടുകള്‍ സംബന്ധിച്ച് പരിശോധിച്ചതില്‍ നിന്ന് സുശാന്തിന്റെ പണം അവര്‍ രണ്ട് ഫ്‌ളാറ്റുകള്‍ക്കായി വിനിയോഗിച്ചിട്ടില്ലെന്നാണ് മനസ്സിലായത്. ഇതും റിപ്ലബ്ലിക്കിന്റെ അജണ്ടയോട് പൊരുത്തപ്പെടുന്നതല്ല'

'അവരുടെ അജണ്ടയ്‌ക്കൊത്തുള്ള വാര്‍ത്തകള്‍ നല്‍കാത്തതിന് മുഴുവന്‍ സമയം ജോലി ചെയ്യിപ്പിച്ചുകൊണ്ടാണ് അവരെന്നെ ശിക്ഷിച്ചത്. വിശ്രമമില്ലാതെ 72 മണിക്കൂറാണ് ജോലിയെടുക്കേണ്ടി വന്നത്'

'റിപ്പബ്ലിക് ടിവിയില്‍ ജേണലിസം മരിച്ചു. ഇത്രയും കാലത്തിനിടയ്ക്ക് ഞാന്‍ ചെയ്ത വാര്‍ത്തകള്‍ പക്ഷാഭേദത്തോടെയുള്ളതായിരുന്നില്ലെന്ന് അഭിമാനത്തോടെ പറയാനാകും. ഒരു സ്ത്രീയെ വേട്ടയാടാന്‍ എന്റെ ധാര്‍മികത വില്‍ക്കണമെന്ന് വന്നപ്പോള്‍ ഞാന്‍ ഒടുവില്‍ ആ നിലപാടെടുക്കുകയാണ്. റിയയ്ക്ക് നീതി കിട്ടണം'

'സുശാന്തിന്റെ ആരാധകര്‍ ഒരുകാര്യം ഓര്‍ക്കണം. ബോയ് ഫ്രണ്ടിന്റെ കൂടെ ലഹരിമരുന്ന് ഉപയോഗിച്ചുവെന്നതല്ല കുറ്റം. കൊലപാതകവും, പണത്തിന്റെ തിരിമറിയുമാണ്. അതാണ് അന്വേഷിക്കപ്പെടുന്നത്. ഈ രാജ്യത്തിന് സത്യത്തോട് സഹിഷ്ണുത നഷ്ടപ്പെട്ടതില്‍ ബംഗാളി എന്ന നിലയിലും പെണ്ണെന്ന നിലയിലും എനിക്ക് ലജ്ജ തോന്നുന്നു'

അര്‍ണബും ഭാര്യയും ചേര്‍ന്ന് നടത്തുന്നത് ജേണലിസമല്ല, ഭരണപ്പാര്‍ട്ടിക്കുവേണ്ടിയുള്ള കുഴലൂത്താണെന്ന് ആരോപിച്ച് ഇക്കഴിഞ്ഞയിടെയാണ് തേജീന്ദര്‍ സിങ് സോധിയെന്ന മാധ്യമപ്രവര്‍ത്തകന്‍ റിപ്പബ്ലിക്ക് ടിവി വിട്ടത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സ്‌നേഹേഷ് അലക്‌സ് ഫിലിപ്പ്, ഹരിഹരന്‍, സകാല്‍ ഭട്ട്, പൂജ പ്രസന്ന, പ്രേമ ശ്രീദേവി എന്നിവരടക്കം പലരും പല ഘട്ടങ്ങളിലായി അര്‍ണബിന്റെയും ഭാര്യയുടെയും നിലപാടുകളില്‍ പ്രതിഷേധിച്ച് ചാനല്‍ വിട്ടിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in