‘പൊതുറോഡില്‍ അനിശ്ചിതമായി തടസം സൃഷ്ടിക്കാനാവില്ല’; ഷഹീന്‍ബാഗിലെ പൗരത്വ സമരത്തിനെതിരെ സുപ്രീം കോടതി 

‘പൊതുറോഡില്‍ അനിശ്ചിതമായി തടസം സൃഷ്ടിക്കാനാവില്ല’; ഷഹീന്‍ബാഗിലെ പൗരത്വ സമരത്തിനെതിരെ സുപ്രീം കോടതി 

Published on

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീന്‍ബാഗില്‍ നടക്കുന്ന സമരത്തിനെതിരെ സുപ്രീം കോടതി. പൊതുറോഡില്‍ അനിശ്ചിതമായി തടസം സൃഷ്ടിക്കാനാവില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. സമരം ചെയ്യാന്‍ അവര്‍ക്ക് അവകാശമുണ്ട്. എന്നാല്‍ അത് പ്രതിഷേധത്തിനായുള്ള സ്ഥലത്തായിരിക്കണം. പൊതു ഇടത്താകരുതെന്നും കോടതി പരാമര്‍ശിച്ചു. ഷഹീന്‍ ബാഗിലെ സമരക്കാരെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കവെയായിരുന്നു നിരീക്ഷണങ്ങള്‍.വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനും ഡല്‍ഹി പൊലീസിനും കോടതി നോട്ടീസ് അയച്ചു.

‘പൊതുറോഡില്‍ അനിശ്ചിതമായി തടസം സൃഷ്ടിക്കാനാവില്ല’; ഷഹീന്‍ബാഗിലെ പൗരത്വ സമരത്തിനെതിരെ സുപ്രീം കോടതി 
‘എങ്കില്‍ പാകിസ്താനില്‍ പോകൂ’ ; സുമയ്യ റാണയ്ക്കുനേരെ വിദ്വേഷ ആഹ്വാനവുമായി ബിജെപി നേതാവ് 

എങ്ങനെയാണ് പൊതു വഴിയില്‍ തടസം സൃഷ്ടിക്കാനാവുക, പൊതുവഴി തടസപ്പെടുത്തി മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്. എല്ലാവരും എല്ലായിടത്തും പ്രതിഷേധിക്കാന്‍ തുടങ്ങിയാല്‍ എന്തുചെയ്യുമെന്നുമായിരുന്നു കോടതിയുടെ ചോദ്യം. അതേസമയം വിഷയത്തില്‍ നിന്ന് കോടതിയില്‍ നിന്ന് ഇടക്കാല ഉത്തരവില്ല. മറുഭാഗം കൂടി കേട്ട ശേഷം തീരുമാനമെടുക്കാമെന്ന് ബഞ്ച് അറിയിച്ചു. ഹര്‍ജികള്‍ ഈ മാസം 17 ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസുമാരായ എസ് കെ കൗള്‍, കെഎം ജോസഫ് എന്നിവരുടെ ബഞ്ചാണ് കേസ് പരിഗണിച്ചത്.

logo
The Cue
www.thecue.in