പൗരത്വ ഭേദഗതി നിയമത്തിനെതിരെ സ്ത്രീകളുടെയും കുട്ടികളുടെയും നേതൃത്വത്തില്‍ സമരം നടക്കുന്ന ഷഹീന്‍ബാഗ് ചാവേറുകളുടെ പരിശീലനകേന്ദ്രമാണെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗിരിരാജ് സിംഗ്. രാജ്യതലസ്ഥാനത്ത് രാജ്യത്തിനെതിരെ ഗൂഡാലോചന നടക്കുകയാണ്. ട്വിറ്ററിലൂടെയാണ് ഗിരിരാജ് സിംഗ് ഷഹീന്‍ബാഗിലെ സമരക്കാര്‍ക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
കേന്ദ്ര മൃഗസംരക്ഷണ- മത്സ്യബന്ധന മന്ത്രിയായ ഗിരിരാജ് സിംഗ് നേരത്തെയും പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. ശനിയാഴ്ച തെരഞ്ഞെടുപ്പ് നടക്കുന്ന ദില്ലിയില്‍ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ള പ്രസംഗങ്ങളും ആരോപണങ്ങളുമാണ് ആഭ്യന്തരമന്ത്രി അമിത് ഷാ ഉള്‍പ്പടെ ബിജെപി നേതാക്കള്‍ നടത്തുന്നത്. ഇതിനായ ഷഹീന്‍ ബാഗിലെ സമരത്തെയാണ് ഉപയോഗിക്കുന്നത്. ഷഹീന്‍ ബാഗില്ലാത്ത ദില്ലിക്കായി വോട്ട് ചെയ്യണമെന്നായിരുന്നു അമിത്ഷായുടെ ആഹ്വാനം.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ആം ആദ്മി പാര്‍ട്ടിയും ഷഹീന്‍ബാഗിലെ സമരക്കാര്‍ക്ക് സഹായം എത്തിക്കുന്നതായും ബിജെപി ആരോപിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനും എന്‍ആര്‍സിക്കും എതിരെ കഴിഞ്ഞ രണ്ട് മാസമായി ഷഹീന്‍ ബാഗില്‍ സമരം നടക്കുകയാണ്.