പിണറായി വിജയന്‍ സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. ഓരോ മണിക്കൂറിലും പുതിയ തട്ടിപ്പ് വിവരങ്ങള്‍ പുറത്തുവരികയാണ്. കൊള്ളക്കാരുടെ ഭരണം അവസാനിപ്പിക്കാന്‍ സമയമായെന്നും ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു. മന്ത്രി ഇ പി ജയരാജന്റെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു ഷാഫി പറമ്പില്‍ എംഎല്‍എ.
ചോദ്യം ചെയ്യലിന് ഒളിച്ചു പോയതിന്റെ ജാമ്യത മറക്കാനാണ് മന്ത്രി കെ ടി ജലീല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിക്കുന്നത്. പാവങ്ങള്‍ക്ക് വീടുവെച്ച് കൊടുക്കാന്‍ വേണ്ടിയായിരുന്നില്ല ഭരിക്കാന്‍ ആവേശം കാണിച്ചത്. സ്വന്തം അണ്ണാക്കിലേക്ക് എന്തെങ്കിലും വെക്കാന്‍ കിട്ടുമോയെന്നാണ് അന്വേഷിച്ചതെന്നും ഷാഫി പറമ്പില്‍ എംഎല്‍എ ആരോപിച്ചു.
കൊള്ളസംഘങ്ങളുടെ അവൈലബിള്‍ പോളിറ്റ് ബ്യുറോയാണ് സംസ്ഥാനം ഭരിക്കുന്നത്. ലൈഫ് മിഷന്‍ പദ്ധതിയില്‍ മകന് കമ്മീഷന്‍ കിട്ടിയത് മന്ത്രി ഇ പി ജയരാജന്‍ അറിയാതെയായിരിക്കില്ലെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു. മന്ത്രിക്ക് വേണ്ടിയാണ് പണം വാങ്ങിയത്. കൊവിഡ് നിരീക്ഷണത്തിലിരിക്കെ മന്ത്രിയുടെ ഭാര്യ ബാങ്ക് ലോക്കറില്‍ നിന്നും എന്താണ് എടുത്ത് മാറ്റിയതെന്നും ഷാഫി പറമ്പില്‍ ചോദിച്ചു.എന്ത് തട്ടിപ്പാണ് നടത്താത്തതെന്ന് അന്വേഷിക്കുന്നതാവും കേന്ദ്ര ഏജന്‍സികള്‍ക്ക് എളുപ്പമെന്നും ഷാഫി പറമ്പില്‍ പരിഹസിച്ചു.