'ചോദിക്കാന്‍ പാടില്ലെന്ന് പറയാന്‍ തമ്പ്രാന്റെ വകയല്ല', ഏത് അഴിമതിയുടെയും മുന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഉണ്ടെന്ന് ഷാഫി പറമ്പില്‍

'ചോദിക്കാന്‍ പാടില്ലെന്ന് പറയാന്‍ തമ്പ്രാന്റെ വകയല്ല', ഏത് അഴിമതിയുടെയും മുന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഉണ്ടെന്ന് ഷാഫി പറമ്പില്‍
Published on

ഏത് അഴിമതിയുടെയും മുന്നിലുള്ളത് മുഖ്യമന്ത്രിയുടെ ഓഫീസെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. ആസാധാരണ കാലത്തെ അസാധാരണ കൊള്ളയ്‌ക്കെതിരെ സമരം തുടരുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. ചോദിക്കാന്‍ പാടില്ലെന്ന് പറയാന്‍ ഇത് തമ്പ്രാന്റെ വകയല്ല, ജനാധിപത്യമാണ്. കള്ളക്കടത്തുകാരുമായി മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ സാമൂഹിക, സാമ്പത്തിക, ശാരീരിക അകലം പാലിച്ചിരുന്നുവെങ്കില്‍ പ്രതിപക്ഷത്തിന് ഇങ്ങനെ സമരം ചെയ്യേണ്ടി വരില്ലായിരുന്നുവെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എല്‍ഡിഎഫ് കണ്‍വീനറുടെ സ്ഥാനത്ത് നിന്നാണ് സ്വപ്‌ന സുരേഷ് സംസാരിക്കുന്നത്. ഉന്നതരുടെ പേര് പറയാതിരിക്കാന്‍ സ്വപ്‌നയ്ക്ക് പരിശീലനം നല്‍കുകയാണ്. ഇതിനുള്ള ഗവേഷണം ഡിജിപിയുടെ നേതൃത്വത്തില്‍ നടക്കുകയാണെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു. എറണാകുളം കമ്മീഷണര്‍ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിലായിരുന്നു പ്രസ്താവന.

സ്വര്‍ണക്കടത്ത് കേസ് എന്‍ഐഎയുടെ അന്വേഷണത്തില്‍ വന്നതിനാല്‍ മുഖ്യമന്ത്രി രാജിവെക്കണം. എന്‍ഐഎയുടെ അന്വേഷണത്തിനൊപ്പം സിബിഐ അന്വേഷണവും നടത്തണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പട്ടു.

Related Stories

No stories found.
logo
The Cue
www.thecue.in