'പിണറായി വിജയൻ ഭീരുവായ ഏകാധിപതി, കരിങ്കൊടി കാണിക്കുന്നത് എങ്ങനെ വധശ്രമമാകും'; ശബരിനാഥന്റെ അറസ്റ്റിൽ ഷാഫി പറമ്പിൽ

'പിണറായി വിജയൻ ഭീരുവായ ഏകാധിപതി, കരിങ്കൊടി കാണിക്കുന്നത് എങ്ങനെ വധശ്രമമാകും'; ശബരിനാഥന്റെ അറസ്റ്റിൽ ഷാഫി പറമ്പിൽ
Published on

മുൻ എം.എൽ.എ കെ. ശബരിനാഥന്റെ അറസ്റ്റിൽ യൂത്ത് കാേൺ​ഗ്രസ് പ്രതിഷേധം. മുഖ്യമന്ത്രിക്കെതിരായ വധശ്രമ കേസിലാണ് ശബരിനാഥനെ പൊലീസ് അറസ്റ്റ് ചെയ്തത്.

അറസ്റ്റ് സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ഭീരുത്വമെന്ന് ഷാഫി പറമ്പിൽ എം.എൽ.എ പറഞ്ഞു. പൊലീസ് വ്യാജ അറസ്റ്റ് രേഖയുണ്ടാക്കുകയാണെന്നും കേരളത്തിലെ പൊലീസ് മുഖ്യമന്ത്രി പിണറായി വിജയന്റെ അടിമയെ പോലെ പെരുമാറുന്നെന്നും യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ.

ഷാഫി പറമ്പിലിന്റെ വാക്കുകൾ

ഇത് മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും ഭീരുത്വം. കേരളത്തിന്റെ മുഖ്യമന്ത്രി ഒരു ഭീരു. കരിങ്കൊടി കാണിക്കണം എന്ന് ഒരു സംഘടനയ്ക്ക് അകത്ത് പറയുന്നത് എങ്ങനെയാണ് ഒരാളെ അറസ്റ്റ് ചെയ്യാനുള്ള കാരണമാകുന്നത്? അതെങ്ങനെയാണ് വധശ്രമമാകുന്നത്? അതെങ്ങനെയാണ് ഭീകര പ്രവർത്തനം ആകുന്നത്? ഒരു കരിങ്കൊടി പ്രതിഷേധത്തെ പോലും നേരിടാൻ കെൽപ്പില്ലാത്ത കേരളത്തിന്റെ മുഖ്യമന്ത്രിയുടെ ഭീരുത്വമാണ്. രാഷ്ട്രീയമായി നേരിടും.

കോടതിയെ പോലും തെറ്റിധരിപ്പിച്ചു. സാക്ഷിയായി വിളിച്ചു വരുത്തിയ ഒരാളെ എങ്ങനെയാണ് ഇത്രപെട്ടെന്ന് അറസ്റ്റ് ചെയ്യുന്നത്. പൊലീസിന്റെയും ​ഗവൺമെന്റിന്റെയും ഒരു ഔദാര്യവും ഞങ്ങൾക്ക് വേണ്ട.

ശബരീനാഥൻ 10.30നാണ് പൊലീസിന് മുന്നിൽ ഹാജരായത്. 10.50 ന് അറസ്റ്റ് രേഖപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. ഇത് വ്യാജ അറസ്റ്റാണ്. രേഖകൾ കെട്ടിച്ചമച്ചു. പാർലമെന്റിൽ അഴിമതിയുൾപ്പെടെയുള്ള പദാവലി നിരോധിച്ച മോദിയെ പോലെ തനിക്കെതിരായുള്ള എല്ലാ പ്രതിഷേധങ്ങളെയും തടയിടാൻ ശ്രമിക്കുന്ന ഭീരുവായ ഒരു ഏകാധിപതിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ.

Related Stories

No stories found.
logo
The Cue
www.thecue.in