ബലാത്സംഗ പരാതി; പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്തു

ബലാത്സംഗ പരാതി; പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്തു
Published on

ബലാത്സംഗ പരാതിയില്‍ ജനപക്ഷം നേതാവ് പിസി ജോര്‍ജ് അറസ്റ്റില്‍. സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് ജോര്‍ജിനെതിരെ കേസെടുത്തത്.

ഈ വര്‍ഷം ഫെബ്രുവരി 10ന് തൈക്കാട് ഗസ്റ്റ് ഹൗസില്‍ വിളിച്ച് വരുത്തി കടന്നുപിടിച്ചെന്നും അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നുമാണ് പരാതി. മ്യൂസിയം പൊലീസാണ് കേസെടുത്തത്.

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ ചോദ്യം ചെയ്യാനായി പി.സി ജോര്‍ജിനെ തൈക്കാട് ഗസ്റ്റ്ഹൗസിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ചോദ്യം ചെയ്യല്‍ നടക്കുന്നതിനിടെയാണ് പരാതിക്കാരി മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയത്.

പരാതിക്കാരിയും പി.സി ജോര്‍ജുമായുള്ള ശബ്ദ സംഭാഷണം നേരത്തെ പുറത്തുവന്നിരുന്നു. അങ്ങനെയൊരു സംഭാഷണം പുറത്തുവന്നതായി പരാതിക്കാരിയും സമ്മതിച്ചിരുന്നു. ഇതേ ദിവസം തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജനങ്ങളെ അണിനിരത്തി പ്രതികാരം ചെയ്യുമെന്ന് പി.സി. ജോര്‍ജ് പറഞ്ഞു. മുഖ്യമന്ത്രിക്ക് അധികാരം നഷ്ടമാകുമെന്ന ഭയമാണ് ഉള്ളതെന്നും പി.സി ജോര്‍ജ് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in