ലൈംഗിക തൊഴിലാളികള്‍ക്ക് മാസം തോറും 5000 രൂപ സഹായധനം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍

ലൈംഗിക തൊഴിലാളികള്‍ക്ക് മാസം തോറും 5000 രൂപ സഹായധനം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍
Published on

ലൈംഗിക തൊഴിലാളികള്‍ക്ക് മാസംതോറും അയ്യായിരം രൂപ ധനസഹായം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. ഒക്ടോബര്‍ മാസം മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലേക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. പദ്ധതിയ്ക്കായി 50 കോടി നീക്കിവെച്ചതായി വനിതാ ശിശു വികസന മന്ത്രി യശോമതി ഠാകുര്‍ അറിയിച്ചു.

സ്‌കൂള്‍ വിദ്യാഭ്യാസം നേടുന്ന കുട്ടികളുള്ളവര്‍ക്ക് 2500 രൂപ അധികസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്താകെ 31,000ത്തോളം ലൈംഗിക തൊഴിലാളികള്‍ക്ക് ആനുകൂല്യം ലഭ്യമാകും. ജീവിതവൃത്തിക്കായുള്ള അവകാശം ലൈംഗികത്തൊഴിലാളികള്‍ക്ക് ഉറപ്പുവരുത്തുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ഇത്തരത്തിലൊരു നടപടി സ്വീകരിക്കുന്ന ആദ്യ സംസ്ഥാനമാണ് മഹാരാഷ്ട്രയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. വ്യാഴാഴ്ച 6406 പേര്‍ക്ക് സംസ്ഥാനത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. ആകെ കൊവിഡ് രോഗികളുടെ എണ്ണം 18 ലക്ഷം പിന്നിട്ടിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in