ഹിജാബ് ധരിച്ച് പരീക്ഷ എഴുതാന്‍ അനുവദിച്ചു, കര്‍ണാടകയില്‍ ഏഴ് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിജാബ് ധരിച്ച് പരീക്ഷ എഴുതാന്‍ അനുവദിച്ചു, കര്‍ണാടകയില്‍ ഏഴ് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍
Published on

കര്‍ണാടകയില്‍ മുസ്ലിം വിദ്യാര്‍ഥിനികളെ ഹിജാബ് ധരിച്ച് എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ അനുവദിച്ചതിന് ഏഴ് അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തു. ഗഡഗ് ജില്ലയിലെ സിഎസ് പാട്ടീല്‍ ബോയ്‌സ് ഹൈസ്‌കൂള്‍, സിഎസ് പാട്ടീല്‍ ഗേള്‍സ് ഹൈസ്‌കൂള്‍ എന്നീ കേന്ദ്രങ്ങളിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകര്‍ക്കാണ് സസ്‌പെന്‍ഷന്‍. രണ്ട് കേന്ദ്രങ്ങളിലെയും പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുള്ള സൂപ്രണ്ടുമാരുള്‍പ്പടെ ഏഴ് പേരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

ഹിജാബ് ധരിച്ച് പരീക്ഷ എഴുതാന്‍ അനുവദിച്ചു, കര്‍ണാടകയില്‍ ഏഴ് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍
ഹിജാബ് നിരോധനം: പരീക്ഷ ബഹിഷ്‌കരിച്ച് കര്‍ണാടകയില്‍ പെണ്‍കുട്ടികളുടെ പ്രതിഷേധം

ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിദ്യാര്‍ഥിനികള്‍ കര്‍ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ കഴിഞ്ഞ മാര്‍ച്ച് 15ന് ഹൈക്കോടതി തള്ളിയിരുന്നു. ഹിജാബ് മുസ്ലിം മതവിശ്വാസത്തിന്റെ അനിവാര്യ ഘടകമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി വിധി. വിധിയ്‌ക്കെതിരെ വിദ്യാര്‍ഥിനികള്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

ഹിജാബ് നിര്‍ബന്ധിത മതാചാരത്തിന്റെ ഭാഗമാണെന്ന് തെളിയിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് ഉള്‍പ്പെടെ സാധിച്ചില്ലെന്നായിരുന്നു വിലക്കേര്‍പ്പെടുത്തിയ സര്‍ക്കാര്‍ വാദങ്ങള്‍ അംഗീകരിച്ചു കൊണ്ട് ഹൈക്കോടതി പറഞ്ഞത്.

മുസ്ലിം സ്ത്രീകള്‍ ഹിജാബ് ധരിക്കുന്നത് ഇസ്ലാം മതാചാരത്തിന്റെയോ മതവിശ്വാസത്തിന്റെയോ ഭാഗമല്ല, സ്‌കൂള്‍ യൂണിഫോമില്‍ ഹിജാബിന് വിലക്കേര്‍പ്പെടുത്തുന്നത് റീസണബിള്‍ റസ്ട്രിക്ഷന്റെ ഭാഗമായുള്ളതാണെന്നും കോടതി പറഞ്ഞിരുന്നു. ജസ്റ്റിസ് കൃഷ്ണ എസ് ദിക്ഷിത്, സി.ജെ ഋതുരാജ് എ അശ്വതി, ജസ്റ്റിസ് ജെ.എം കാഴി എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്.

Related Stories

No stories found.
logo
The Cue
www.thecue.in