പാലക്കാട് പോലീസിന്റെ അധികാരം സേവാഭാരതിക്കോ, വിമർശനവുമായി കോണ്ഗ്രസ്

പാലക്കാട് പോലീസിന്റെ അധികാരം സേവാഭാരതിക്കോ, വിമർശനവുമായി കോണ്ഗ്രസ്
Published on

പാലക്കാട് കാടാംകോടാണത്ത് സേവാഭാരതി പ്രവര്‍ത്തകര്‍ പൊലീസിനൊപ്പം വാഹന പരിശോധന നടത്തിയ സംഭവത്തിൽ പ്രതികരിച്ച് കെപിസിസി വൈസ് പ്രസിഡന്റ് ടി സിദ്ദിഖ് . പോലീസിന്റെ അധികാരം സേവഭാരതിക്ക് നൽകുന്നത് ശരിയാണോയെന്ന് ടി സിദ്ദിഖ് സോഷ്യൽ മീഡിയ കുറിപ്പിലൂടെ ചോദിച്ചു. സംഘടനകള്‍ പോലീസിനെ സഹായിക്കേണ്ടത് അധികാരം പങ്കുവെച്ച് കൊണ്ടാവരുതെന്നും ഉത്തരേന്ത്യ അല്ല കേരളമെന്നും ടി സിദ്ദിഖ് കുറിച്ചു. പാലക്കാട് കാടാംകോടാണത്ത് സേവാഭാരതി പ്രവര്‍ത്തകര്‍ പൊലീസിനൊപ്പം പരിശോധന നടത്തിയത് വൻ വിവാദമായിരുന്നു. പൊലീസിനൊപ്പം തന്നെ സേവാഭാരതി അംഗങ്ങളും വാഹനങ്ങൾ ഓടിക്കുന്നവരോട് വിവരങ്ങൾ തിരക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

ടി സിദ്ദിഖിന്റെ ഫേസ്ബുക് കുറിപ്പ്

പാലക്കാട് ജില്ലയില്‍ സേവാഭാരതി പ്രവര്‍ത്തകരും പോലീസും ചേര്‍ന്ന് വാഹന പരിശോധന. പാലക്കാട് കാടാംകോടാണ് സേവാഭാരതി എന്നെഴുതിയ ടി ഷര്‍ട്ട് ഇട്ട പ്രവര്‍ത്തകര്‍ പോലീസിനൊപ്പം പരിശോധന നടത്തുന്നത്. കടന്നുപോകുന്ന വാഹനങ്ങളോട് പൊലീസിനൊപ്പം തന്നെ സേവാഭാരതി അംഗങ്ങളും കാര്യങ്ങള്‍ ചോദിച്ചറിയുന്നുണ്ട്. പോലീസിന്റെ അധികാരം സേവഭാരതിക്ക് നല്‍കുന്നത് ശരിയാണോ എന്ന് പരിശോധിക്കണം. പോലീസിനെ സംഘടനകള്‍ സഹായിക്കേണ്ടത് അധികാരം പങ്കിട്ട് കൊണ്ടാവരുത്. ഉത്തരേന്ത്യ അല്ല കേരളം എന്ന് മാത്രം പറയുന്നു.”

Related Stories

No stories found.
logo
The Cue
www.thecue.in