പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം സിബിഐക്ക് കൈമാറിയത് ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സിബിഐക്ക് അടിയന്തരമായി കൈമാറാനും സര്‍ക്കാരിനോട് സുപ്രീം കോടതി ഉത്തരവിട്ടു. സര്‍ക്കാര്‍ സഹകരിക്കാത്തതിനാല്‍ അന്വേഷണത്തില്‍ കാര്യമായ പുരോഗതി നേടാന്‍ കഴിഞ്ഞില്ലെന്ന് സിബിഐ സുപ്രീം കോടതിയെ ധരിപ്പിച്ചു.. 2019 ഒക്ടോബറില്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഹൈക്കോടതിയുടെ സിംഗിള്‍ബഞ്ച് വിധിക്ക് പിന്നാലെ ആയിരുന്നു ഇത്.
ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബാംഗങ്ങളുടെ മൊഴിയും രേഖപ്പെടുത്തി.എന്നാല്‍ സര്‍ക്കാര്‍ അന്വേഷണവുമായി സഹകരിച്ചില്ല. ഡിവൈഎസ്പി, എസ്പി, ഡിഐജി, ഡിജിപി വരെയുള്ള ഉദ്യോഗസ്ഥരെ കേസ് ഡയറിക്കായി സമീപിച്ചെങ്കിലും ലഭിച്ചില്ലെന്നും സിബിഐക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ വ്യക്തമാക്കി. ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തീകരിച്ച കേസ് സിബിഐയ്ക്ക് കൈമാറേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മനീന്ദര്‍ സിങ്ങും സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ ജി പ്രകാശും വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
സിബിഐ അന്വേഷണത്തിലൂടെയേ സത്യം പുറത്തുകൊണ്ടുവരാനാകൂവെന്ന് ശരത്ത് ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വി ഗിരിയും അഭിഭാഷകന്‍ എം ആര്‍ രമേശ് ബാബുവും കോടതിയില്‍ വ്യക്തമാക്കി. ഒരു മണിക്കൂര്‍ നീണ്ട വാദത്തിന് ശേഷം, സര്‍ക്കാരിന്റെ നിലപാടിനോട് യോജിക്കാനാകില്ലെന്ന് വ്യക്തമാക്കി ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവുവിന്റെ അദ്ധ്യക്ഷതയിലുള്ള ബഞ്ച് ഹര്‍ജി തള്ളുകയായിരുന്നു.
Set Back for Govt in Peria Case : CBI Will Probe the Twin Murder Case.