ആക്രമണം വഴക്കിന് ശേഷം, ആദ്യം പിടിച്ച് തള്ളി പിന്നെയാണ് കുത്തിയതെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍

ആക്രമണം വഴക്കിന് ശേഷം, ആദ്യം പിടിച്ച് തള്ളി പിന്നെയാണ് കുത്തിയതെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍
Published on

പാലാ സെന്റ് തോമസ് കോളേജില്‍ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയെ സഹപാഠി ആക്രമിച്ചത് വഴക്കിന് ശേഷമെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍. കോളേജ് ഗ്രൗണ്ടിന് സമീപത്ത് വെച്ച് അഭിഷേക് ബൈജുവും നിഥിന മോളും വഴക്കിട്ടുവെന്നും സുരക്ഷാ ജീവനക്കാരന്‍ പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ വഴക്കിടുന്നതും, അഭിഷേക് നിഥിനയെ തള്ളിയിടുന്നതും കണ്ടു. അവരെ പിടിച്ച് മാറ്റാനാണ് ഇങ്ങോട്ട് വന്നത്. കഴുത്തിന് പിടിച്ച് താഴെ കിടത്തുന്നത് കണ്ടപ്പോള്‍ അങ്ങോട്ട് ഓടി. അപ്പോഴേക്കും രക്തം ചീറ്റുന്നതും കണ്ടു, രണ്ട് വിദ്യാര്‍ത്ഥികള്‍ വന്ന് അവന്‍ അവളെ കുത്തിയെന്ന് പറഞ്ഞു. പെട്ടെന്ന് പ്രിന്‍സിപ്പാളിനെ വിളിച്ച് കാര്യം പറഞ്ഞു. കഴുത്തറുത്ത ശേഷം പൊലീസ് വരുന്നത് വരെ അഭിഷേക് ശാന്തനായി ഇരുന്നുവെന്നും സെക്യൂരിറ്റി ജീവനക്കാരന്‍ പറഞ്ഞു.

മൂന്നാം വര്‍ഷ ഫുഡ് പ്രോസസിങ് ടെക്‌നോളജി വിദ്യാര്‍ത്ഥിനിയാണ് കൊല്ലപ്പെട്ട നിഥിനമോള്‍(22). അഭിഷേക് ബൈജുവും ഇതേ ക്ലാസിനെ വിദ്യാര്‍ത്ഥിയാണ്. ഇവരുടെ അവസാന വര്‍ഷ പരീക്ഷ ഇന്നാണ് ആരംഭിച്ചത്. രാവിലെ ഒമ്പതര മുതല്‍ പന്ത്രണ്ടര വരെയായിരുന്നു പരീക്ഷ. പ്രതി അഭിഷേക് പരീക്ഷ കഴിഞ്ഞ് നേരത്തെ ഇറങ്ങിപ്പോയെന്ന് കോളേജിലെ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. പതിനൊന്നേ കാലായപ്പേള്‍ തന്നെ പെണ്‍കുട്ടിയും ഇറങ്ങിയെന്നാണ് വിവരം.

കൊലപാതകം നടത്തിയതിന് ശേഷം അഭിഷേക് സ്റ്റോണ്‍ ബെഞ്ചില്‍ തന്നെ ഇരിക്കുകയായിരുന്നെന്നാണ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ പറഞ്ഞത്. പ്രിന്‍സിപ്പാള്‍ വന്ന് പേര് ചോദിച്ചപ്പോള്‍ ഐഡി കാര്‍ഡ് എടുത്ത് കാണിച്ചെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തുന്നതിന് മുമ്പേ പെണ്‍കുട്ടി മരിച്ചെന്നാണ് റിപ്പോര്‍ട്ട്.

ആക്രമണം വഴക്കിന് ശേഷം, ആദ്യം പിടിച്ച് തള്ളി പിന്നെയാണ് കുത്തിയതെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍
കൊലപാതകം നടത്തിയത് അവസാന വര്‍ഷ ബിരുദ പരീക്ഷ ആരംഭിച്ച ദിവസം; നടുക്കം മാറാതെ സെന്റ് തോമസ് കോളേജ്

Related Stories

No stories found.
logo
The Cue
www.thecue.in