സെക്രട്ടേറിയറ്റ് തീപിടുത്തം: അട്ടിമറിയില്ലെന്ന് അന്തിമ റിപ്പോര്‍ട്ട്

സെക്രട്ടേറിയറ്റ് തീപിടുത്തം: അട്ടിമറിയില്ലെന്ന് അന്തിമ റിപ്പോര്‍ട്ട്
Published on

കഴിഞ്ഞ വര്‍ഷം സെക്രട്ടേറിയറ്റിലുണ്ടായ തീപിടുത്തം അട്ടിമറിയല്ലെന്ന് അന്തിമ റിപ്പോര്‍ട്ട്. ഫാനിന്റെ മോട്ടോര്‍ ചൂടായി തീ പിടിച്ച് താഴേക്ക് വീഴുകയായിരുന്നുവെന്നും ഫയലുകളിലും കര്‍ട്ടനിലും ഇങ്ങനെയാണ് തീ പടര്‍ന്നതെന്നുമാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

കൊച്ചിയിലും ബംഗളൂരുവിലും ഫാനിന്റെ ഭാഗങ്ങള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. ഫോറന്‍സിക് പരിശോധനയില്‍ അട്ടിമറി കണ്ടെത്താനായില്ല. കത്തിപ്പോയത് അപ്രധാന കടലാസുകളാണെന്നും സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടിലുണ്ട്. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് റിപ്പോര്‍ട്ട് നല്‍കിയത്.

പൊതുഭരണ വകുപ്പിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലായിരുന്നു തീപിടുത്തമുണ്ടായത്. സംസ്ഥാനത്ത് സ്വര്‍ണക്കടത്ത് കേസ് വിവാദമായിരിക്കെ ഉണ്ടായ തീപിടുത്തം, ഇതുമായി ബന്ധപ്പെട്ട ഫയലുകള്‍ നശിപ്പിക്കാനാനുള്ള ആസൂത്രിത നീക്കമാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു. തീപിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് തന്നെയാണെന്നായിരുന്നു നേരത്തെ വിദഗ്ദ സമിതിയും റിപ്പോര്‍ട്ട് നല്‍കിയത്.

Related Stories

No stories found.
logo
The Cue
www.thecue.in