പ്രണോയ് റോയിയേയും രാധികയേയും എന്‍ഡിടിവി തലപ്പത്ത് നിന്ന് ‘പടിയിറക്കാന്‍’ സെബി, രണ്ട് വര്‍ഷത്തേക്ക് സെക്യൂരിറ്റി മാര്‍ക്കറ്റില്‍ വിലക്ക്

പ്രണോയ് റോയിയേയും രാധികയേയും എന്‍ഡിടിവി തലപ്പത്ത് നിന്ന് ‘പടിയിറക്കാന്‍’ സെബി, രണ്ട് വര്‍ഷത്തേക്ക് സെക്യൂരിറ്റി മാര്‍ക്കറ്റില്‍ വിലക്ക്

Published on

എന്‍ഡിടിവിയുടെ പ്രൊമോട്ടര്‍മാരായ പ്രണോയ് റോയിയേയും രാധികാ റോയിയേയും അടുത്ത രണ്ട് വര്‍ഷത്തേക്ക് എന്‍ഡിടിവിയുടെ തലപ്പത്ത് തുടരുന്നതില്‍ നിന്ന് സെബി വിലക്കി . സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ അടുത്ത രണ്ട് വര്‍ഷവും സെക്യൂരിറ്റി മാര്‍ക്കറ്റില്‍ നിക്ഷേപം നടത്തുകയോ മറ്റ് ഇടപാടുകള്‍ നടത്തുകയോ ചെയ്യരുതെന്നും ഇരുവരോടും ഉത്തരവിട്ടു. എന്‍ഡിടിവിയില്‍ മാനേജിരിയല്‍ സ്ഥാനമാനങ്ങളൊന്നും വഹിക്കാന്‍ പാടില്ലെന്നാണ് സെബിയുടെ തീര്‍പ്പ്.

ഫണ്ട് സ്വീകരിച്ചതില്‍ ചട്ടലംഘനം നടത്തിയെന്ന് കാണിച്ചാണ് ഇരുവര്‍ക്കും എതിരെയുള്ള സെബിയുടെ നടപടി. രണ്ട് വര്‍ഷത്തേക്ക് എന്‍ഡിടിവിയിലോ ന്യൂസ് നെറ്റ് വര്‍ക്കുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലോ പ്രധാനപദവികള്‍ വഹിക്കുന്നതില്‍ നിന്നും ഇരുവരേയും വിലക്കിയിട്ടുണ്ട് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള സെബി. എന്‍ഡിടിവിക്കെതിരെ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നും പ്രതികാര നടപടിയുണ്ടാകുന്നുവെന്ന ആക്ഷേപങ്ങളും കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരുന്നു.

പ്രണോയ് റോയിയേയും രാധികയേയും എന്‍ഡിടിവി തലപ്പത്ത് നിന്ന് ‘പടിയിറക്കാന്‍’ സെബി, രണ്ട് വര്‍ഷത്തേക്ക് സെക്യൂരിറ്റി മാര്‍ക്കറ്റില്‍ വിലക്ക്
കാണാതായ സിഐ നവാസിനെ തമിഴ്‌നാട്ടില്‍ ട്രെയിനില്‍ നിന്ന് കണ്ടെത്തി, കേരള പൊലീസ് കരൂരിലേക്ക് തിരിച്ചു

തീര്‍ത്തും 'അസ്വാഭാവിക'മായ നടപടിയാണിതെന്നാണ് മാധ്യമപ്രവര്‍ത്തകനും എന്‍ഡിവി ഷെയര്‍ ഉടമയുമായ പ്രണോയ് റോയ് പ്രതികരിച്ചത്. തെറ്റായ വിലയിരുത്തലുകളുടെ ഭാഗമായി ഉണ്ടായ തെറ്റായ നടപടിയാണിതെന്നാണ് പ്രണോയ് റോയിയും രാധിക റോയിയും പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. സെബി ഉത്തരവിനെതിരെ അടിയന്തരമായി നിയമനടപടി സ്വീകരിക്കുമെന്നും ഇരവരും വ്യക്തമാക്കി. എന്‍ഡിടിവിയിലൂടെ തന്നെയാണ് ഇരുവരുടേയും പ്രസ്താവന പുറത്തുവന്നത്.

മാര്‍ക്കറ്റ് നിയന്ത്രിക്കുന്ന ഏജന്‍സിയായ സെബി നേരത്തേയും ചില ഇടപാടുകളുടെ പേരില്‍ പ്രണോയ് റോയ്ക്കും രാധിക റോയ്ക്കുമെതിരെ അന്വേഷണം നടത്തിയിരുന്നു. എന്‍ഡിടിവി ഓഹരിയുടമയായ ഒരാള്‍ നല്‍കിയ പരാതിയിലാണ് അന്വേഷണവും നിയമനടപടി ഉണ്ടായത്. എന്‍ഡിടിവിയില്‍ പ്രണോയ് റോയ്ക്ക് 15.94% ഓഹരികളാണുള്ളത്. ഭാര്യ രാധിക റോയ്ക്ക് 16.33% ഓഹരികളും ഉണ്ട്. വിശ്വപ്രധാന്‍ കൊമേഴ്‌സ്യല്‍ എന്ന കമ്പനിയുമായി പ്രണോയും രാധികയും ചാനലിന്റെ മറ്റൊരു പ്രൊമോട്ടറായ ആര്‍ആര്‍പിആര്‍ ഹോള്‍ഡിംഗ്‌സും ഒപ്പിട്ട ലോണ്‍ ഉടമ്പടിയുടെ വിവരങ്ങള്‍ പുറത്തു വിടുന്നില്ലെന്ന് കാട്ടിയാണ് സെബിക്ക് ഇയാള്‍ പരാതി നല്‍കിയത്. 2008 ഒക്ടോബറില്‍ മുതല്‍ 2017 നവംബര്‍ 22 വരെയുള്ള കാലഘട്ടത്തിലെ ഇടപാടുകളാണ് ഇതിന്റെ ഭാഗമായി സെബി പരിശോധിച്ചത്.

പ്രണോയ് റോയിയ്ക്കും രാധിക റോയ്ക്കുമെതിരെ കേന്ദ്രസര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡായ സാമ്പത്തിക ഭീകരവാദമാണ് നടക്കുന്നതെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ ആരോപിച്ചു. മോദി സര്‍ക്കാരിന്റെ കീഴില്‍ മാധ്യമ സ്ഥാപനങ്ങള്‍ക്ക് നേര്‍ക്ക് കൃത്യമായ ഗൂഢാലോചന നടക്കുകയാണെന്നും ആരോപിച്ച് മാധ്യമപ്രവര്‍ത്തകര്‍ പ്രണോയ് റോയിക്ക് പിന്തുണ അറിയിച്ച് രംഗത്തുവന്നു.

logo
The Cue
www.thecue.in