സമുദ്രനിരപ്പ് ഉയരുന്നത് അതിവേഗം; കേരളതീരത്തിന്റെ വലിയൊരു ഭാഗം മുങ്ങുമെന്ന് മുന്നറിയിപ്പ്

സമുദ്രനിരപ്പ് ഉയരുന്നത് അതിവേഗം; കേരളതീരത്തിന്റെ വലിയൊരു ഭാഗം മുങ്ങുമെന്ന് മുന്നറിയിപ്പ്

Published on

സമുദ്രജലനിരപ്പ് മുന്‍കൂട്ടി കണ്ടതിലും വേഗം ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് മുന്നറിയിപ്പ്. ആര്‍ട്ടിക്-അന്റാര്‍ട്ടിക് ധ്രുവമേഖലകളില്‍ മഞ്ഞുപാളികള്‍ ഉരുകുന്നതിന്റെ തോത് വളരെ വേഗത്തിലായതാണ് ഭീഷണിയുയര്‍ത്തുന്നത്. ഈ നൂറ്റാണ്ടില്‍ ഓരോ വര്‍ഷവും 3.4 മില്ലീമീറ്റര്‍ സമുദ്ര ജലനിരപ്പ് ഉയരുമെന്നാണ് കണക്കുകൂട്ടല്‍. ഈ ക്രമത്തില്‍ ജലം ഉയര്‍ന്നാല്‍ തന്നെ കേരള തീരങ്ങളില്‍ വലിയൊരുഭാഗം മുങ്ങും. ദേശീയ സമുദ്രഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് മുന്നറിയിപ്പുള്ളത്.

സമുദ്രജലനിരപ്പ് ഉയരുന്നതു മൂലം അപകടത്തിലാകുന്ന ലോകത്തിലെ ആദ്യ 20 നഗരങ്ങളില്‍ കൊച്ചി, ചെന്നൈ, സൂറത്ത് സിറ്റികള്‍.  

രാജ്യത്തെ മറ്റ് തീരദേശനഗരങ്ങളേക്കാള്‍ ഭീഷണിയാണ് കൊച്ചി നേരിടുന്നത്. ചെന്നൈ, സൂറത്ത് നഗരങ്ങളേക്കാള്‍ വേഗത്തില്‍ കൊച്ചിയില്‍ ജലനിരപ്പുയരുന്നു. കടല്‍ വെള്ളം പൊങ്ങുന്നത് ബംഗാള്‍, ഒഡിഷ, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കേരളം, മഹാരാഷ്ട്ര എന്നീ തീരദേശ സംസ്ഥാനങ്ങളെ ഗുരുതരമായി ബാധിക്കും. വിശാഖപട്ടണം, ഭുവനേശ്വര്‍, ചെന്നൈ, നാഗപട്ടണം എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ തീരനഷ്ടമുണ്ടാകുക.

സമുദ്രനിരപ്പ് ഉയരുന്നത് അതിവേഗം; കേരളതീരത്തിന്റെ വലിയൊരു ഭാഗം മുങ്ങുമെന്ന് മുന്നറിയിപ്പ്
കക്കാടംപൊയിലിലെത്തിയ സാമൂഹികപ്രവര്‍ത്തകര്‍ക്ക് നേരെ കൈയ്യേറ്റം; അക്രമിച്ചത് പി വി അന്‍വര്‍ എംഎല്‍എയുടെ കൂലിക്കാരെന്ന് കാരശ്ശേരി

കേരളതീരങ്ങളില്‍ ഉപ്പുവെള്ളം കയറുന്നത് ശുദ്ധജല ലഭ്യത കുറയുന്നതിന് ഇടയാക്കും. കുട്ടനാട് ഉള്‍പ്പെടെ പല മേഖലകളിലേയും കൃഷിയേയും കടല്‍ വെള്ളം പൊങ്ങുന്നത് രൂക്ഷമായി ബാധിക്കും. കൊല്ലം ജില്ലയിലെ മണ്‍റോ തുരുത്താകും സംസ്ഥാനത്ത് ആദ്യം കടലെടുക്കുക എന്ന് റിപ്പോര്‍ട്ട് പറയുന്നു. ആഗോളതാപനത്തേത്തുടര്‍ന്നുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങളും മലിനീകരണവും വനനശീകരണവുമെല്ലാം സമുദ്രനിരപ്പ് ഉയരുന്നതിന് കാരണമാകുന്നുണ്ട്. ലോകത്തെ പലയിടങ്ങളിലേയും തീരദേശ നഗരങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്.

സമുദ്രനിരപ്പ് ഉയരുന്നത് അതിവേഗം; കേരളതീരത്തിന്റെ വലിയൊരു ഭാഗം മുങ്ങുമെന്ന് മുന്നറിയിപ്പ്
മംഗളവനത്തിന് സമീപത്തുള്ള സ്റ്റേഷന്‍ പുനര്‍നിര്‍മ്മിക്കണമെന്ന് റെയില്‍വേ; സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ്
logo
The Cue
www.thecue.in