പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ ആരും പറഞ്ഞിട്ടില്ല മുദ്രാവാക്യം വിളിച്ചതെന്ന് കുട്ടി, വിളിച്ച മുദ്രാവാക്യം തെറ്റല്ലെന്ന് പിതാവ്

പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ ആരും പറഞ്ഞിട്ടില്ല  മുദ്രാവാക്യം വിളിച്ചതെന്ന് കുട്ടി, വിളിച്ച മുദ്രാവാക്യം തെറ്റല്ലെന്ന് പിതാവ്
Published on

ആലപ്പുഴയിലെ പോപ്പുലര്‍ ഫ്രണ്ട് മുദ്രാവാക്യം സംഘപരിവാറിന് എതിരെയാണെന്നും അതിലെന്താണ് തെറ്റെന്നും കുട്ടിയുടെ പിതാവ് അസ്‌കര്‍ മുസാഫിര്‍. ഒരു മതത്തിനും എതിരെയല്ല മുദ്രാവാക്യം എന്നും കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. താന്‍ കുടുംബ സമേതം പോപ്പുലര്‍ ഫ്രണ്ട് പരിപാടികളില്‍ പോകാറുണ്ടെന്നും കുട്ടി അങ്ങനെയാകും മുദ്രാവാക്യം പഠിച്ചതെന്നും അസ്‌കര്‍ മാധ്യമങ്ങളോട് പറഞ്ഞു.

മുദ്രാവാക്യം വിളിക്കാന്‍ ആരും തന്നോട് പറഞ്ഞിട്ടില്ലെന്നാണ് കുട്ടി പ്രതികരിച്ചത്. പൗരത്വ ബില്ലിനെതിരായ സമരത്തില്‍ മറ്റുള്ളവര്‍ വിളിക്കുന്നത് കേട്ടാണ് താന്‍ മുദ്രാവാക്യം വിളിച്ചതെന്നും കുട്ടി പറഞ്ഞു.

താന്‍ പോപ്പുലര്‍ ഫ്രണ്ട് സജീവ പ്രവര്‍ത്തകന്‍ അല്ലെന്നും അസ്‌കര്‍ പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയും കുടുംബവും ഇന്ന് രാവിലെയാണ് പളളുരുത്തിയിലെ വീട്ടിലെത്തിയത്. വീട്ടില്‍ നിന്ന് തന്നെയാണ് കുട്ടിയുടെ പിതാവിനെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പൊലീസിനെതിരെ പ്രതിഷേധവുമായി കുട്ടിയുടെ വീടിന് മുന്നില്‍ തടിച്ചുകൂടി.

ഒരു ചെറിയ കുട്ടിയെ ഇത്രമാത്രം ഹരാസ് ചെയ്യാന്‍ മാത്രമായി എന്താണുള്ളതെന്ന് പിതാവ് ചോദിച്ചു. സംഘപരിവാറിനെതിരെയായിരുന്നു മുദ്രാവാക്യമെന്നും ഇയാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

കുട്ടിയെകൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച കേസില്‍ 18 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പരിപാടിയുടെ സംഘാടകര്‍ എന്ന നിലയിലാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

Related Stories

No stories found.
logo
The Cue
www.thecue.in