'കെ.എസ്.ആര്‍.ടി.സി നിങ്ങളുടെ സ്വന്തം'; പഴയ ലോ ഫ്‌ലോര്‍ ബസുകള്‍ ക്ലാസ് മുറികളാകും

'കെ.എസ്.ആര്‍.ടി.സി നിങ്ങളുടെ സ്വന്തം'; പഴയ ലോ ഫ്‌ലോര്‍ ബസുകള്‍ ക്ലാസ് മുറികളാകും
Published on

സ്‌ക്രാപ്പിനായി നീക്കിവെച്ച പഴയ ലോ ഫ്‌ളോര്‍ ബസുകള്‍ ക്ലാസ് മുറികളാകുന്നു. തിരുവനന്തപുരം മണക്കാട് ടിടിഇയിലാണ് ബസ് ക്ലാസ്മുറികളാകുന്നത്. രണ്ട് ലോ ഫ്‌ളോര്‍ ബസുകള്‍ ക്ലാസ്മുറികളാക്കാന്‍ വിട്ട് നല്‍കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ഉപയോഗശൂന്യമായ കെ.എസ്ആര്‍ടിസി ബസുകള്‍ പുനരുപയോഗിക്കുന്നതിന്റെ ഭാഗമായിട്ടാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

മണ്ണാര്‍ക്കാടുള്ള ഒരു സ്‌കൂളും ബസ്ല് ആവശ്യപ്പെട്ടിട്ടുണ്ട്. അതത് സ്‌കൂളുകള്‍ തന്നെ ബസ്സുകള്‍ നന്നാക്കി ക്ലാസ് മുറിയാക്കിയെടുക്കണമെന്നും മന്ത്രി പറഞ്ഞു. പുതിയ അധ്യയനവര്‍ഷത്തെ കുട്ടികള്‍ക്കായുള്ള പുസ്തകവിതരണത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു മന്ത്രി പുതിയ പദ്ധതി പങ്കുവെച്ചത്‌

Related Stories

No stories found.
logo
The Cue
www.thecue.in