അഫ്ഗാനിലെ മുന്‍ മന്ത്രി ജര്‍മനിയിലെ പിസ ഡെലിവറി ബോയ്; സന്തോഷമുള്ള ജീവിതമെന്ന് സയ്യിദ് അഹ്‌മദ് ഷാ

അഫ്ഗാനിലെ മുന്‍ മന്ത്രി ജര്‍മനിയിലെ പിസ ഡെലിവറി ബോയ്; സന്തോഷമുള്ള ജീവിതമെന്ന് സയ്യിദ് അഹ്‌മദ് ഷാ
Published on

അഫ്ഗാനിലെ മുന്‍ മന്ത്രി ജര്‍മനിയില്‍ പിസ്സ ഡെലിവവറി ബോയ്. സയ്യിദ് അഹ്‌മദ് ഷാ സാദത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. അന്താരാഷ്ട്ര മാധ്യമമായ അല്‍ജസീറ അറേബ്യയാണ് ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചത്.

കഴിഞ്ഞ ഡിസംബറില്‍ അഫ്ഗാനിസ്ഥാന്‍ വിട്ട സാദത്ത് ജര്‍മനിയിലെ ലെയിപ്‌സീഗിലാണ് താമസിക്കുന്നത്. 2018ലാണ് അഷ്‌റഫ് ഗനി സര്‍ക്കാരില്‍ സാദത്ത് കാബിനറ്റ് മന്ത്രിയാകുന്നത്. ഗനിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് 2020ല്‍ സാദത്ത് രാജിവെക്കുകയായിരുന്നു. തുടര്‍ന്ന് അഫ്ഗാന്‍ വിട്ട സാദത്ത് ജര്‍മനിയിലേക്ക് പോയി. അഫ്ഗാനില്‍ വിവര സാങ്കേതിക വിദ്യ മന്ത്രിയായിരുന്നു സാദത്ത്.

ഇത് തന്റെ ചിത്രങ്ങളാണെന്ന് സാദത്ത് സ്ഥിരീകരിച്ചതായി സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പണം തീര്‍ന്ന വേളയിലാണ് ലിവ്‌റാന്ദോ കമ്പനിയ്ക്ക് വേണ്ടി ഫുഡ് ഡെലിവറി ആരംഭിക്കുന്നത്. ജര്‍മന്‍ നഗരത്തിലെ വീടുകളിലേക്ക് സൈക്കിളിലാണ് അദ്ദേഹം ഭക്ഷണ സാധനങ്ങള്‍ എത്തിക്കുന്നത്.

അഫ്ഗാനിലെ മുന്‍ മന്ത്രി ജര്‍മനിയിലെ പിസ ഡെലിവറി ബോയ്; സന്തോഷമുള്ള ജീവിതമെന്ന് സയ്യിദ് അഹ്‌മദ് ഷാ
'സംസ്ഥാനം ആരോഗ്യ ഡാറ്റ മറച്ചുവെക്കുന്നു', ചില ഐ.എ.എസ് ഉദ്യോഗസ്ഥര്‍ കൊവിഡ് നിയന്ത്രണം ഹൈജാക്ക് ചെയ്യുകയാണെന്ന് വി.ഡി.സതീശന്‍

ലണ്ടണിലെ അരിയാന ടെലികോം കമ്പനിയുടെ സി.ഇ.ഒ ആയിട്ടും സാദത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗനി സര്‍ക്കാര്‍ ഇത്ര പെട്ടെന്ന് വീഴുമെന്ന് കരുതിയില്ലെന്നാണ് താന്‍ കരുതിയതെന്ന് സാദത്ത് പറഞ്ഞു. എന്നാല്‍ താലിബാനെക്കുറിച്ച് മറ്റു പ്രതികരണങ്ങള്‍ക്കൊന്നും സാദത്ത് തയ്യാറായില്ല.

ജര്‍മനിയില്‍ താന്‍ വളരെ ലളിതമായാണ് ജീവിക്കുന്നത് എന്നും ജര്‍മനി സുരക്ഷിതമാണെന്ന് തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ പഠിക്കണമെന്നാണ് ആഗ്രഹമെന്നും ജര്‍മന്‍ കോഴ്‌സും മറ്റും പഠിക്കുന്നതിനായി കൂടുതല്‍ പണം സമ്പാദിക്കേണ്ടതുണ്ടെന്നും സാദത്ത് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in