‘വിളിക്ക് ജയ് ശ്രീറാം’; കോണ്‍ഗ്രസ് എംഎല്‍എ ഇര്‍ഫാന്‍ അന്‍സാരിയെ പരസ്യമായി കൈയേറ്റം ചെയ്ത് ബിജെപി മന്ത്രി

‘വിളിക്ക് ജയ് ശ്രീറാം’; കോണ്‍ഗ്രസ് എംഎല്‍എ ഇര്‍ഫാന്‍ അന്‍സാരിയെ പരസ്യമായി കൈയേറ്റം ചെയ്ത് ബിജെപി മന്ത്രി

Published on

'ജയ് ശ്രീറാം' വിളിക്കാന്‍ ആക്രോശിച്ച് കോണ്‍ഗ്രസ് എംഎല്‍എയ്‌ക്കെതിരെ ഝാര്‍ഖണ്ഡ് ബിജെപി മന്ത്രിയുടെ കൈയേറ്റം. കോണ്‍ഗ്രസ് എംഎല്‍എ ഇര്‍ഫാന്‍ അന്‍സാരിയാണ് ബിജെപി മന്ത്രി സി പി സിങ്ങിന്റെ അതിക്രമത്തിന് ഇരയായത്. മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വെച്ചായിരുന്നു മന്ത്രിയുടെ ഭീഷണി. ഝാര്‍ഖണ്ഡ് നിയമസഭയ്ക്ക് മുന്നില്‍ എംഎല്‍എയെ കൈ കൊണ്ട് പിടിച്ചു നിര്‍ത്തി ജയ് ശ്രീറാം വിളിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നു.

ഇര്‍ഫാന്‍ ഭായ്, നിങ്ങളോട് ‘ജയ് ശ്രീറാം’ എന്ന് ഉറക്കെ വിളിക്കാന്‍ ഞാന്‍ ആവശ്യപ്പെടുകയാണ്. ഇദ്ദേഹത്തിന്റെ പൂര്‍വ്വികര്‍ ബാബറിന്റെ ആളുകളല്ല, രാമന്റെ ആളുകളാണ്.

സി പി സിങ്ങ്

നിങ്ങള്‍ രാമന്റെ പേര് പേര് ഭീഷണിപ്പെടുത്താന്‍ ഉപയോഗിക്കുകയാണെന്നായിരുന്നു കോണ്‍ഗ്രസ് എംഎല്‍എയുടെ പ്രതികരണം.

നിങ്ങളേപ്പോലുള്ള ആളുകള്‍ രാമന്റെ പേര് നശിപ്പിക്കുകയാണ്. ഈ സമയത്ത് വേണ്ടത് ജോലിയും വൈദ്യുതിയും ജലവുമാണ്.

ഇര്‍ഫാന്‍ അന്‍സാരി

‘വിളിക്ക് ജയ് ശ്രീറാം’; കോണ്‍ഗ്രസ് എംഎല്‍എ ഇര്‍ഫാന്‍ അന്‍സാരിയെ പരസ്യമായി കൈയേറ്റം ചെയ്ത് ബിജെപി മന്ത്രി
‘വയസാംകാലത്ത് ആര് ബ്ലാക്‌മെയില്‍ ചെയ്യാന്‍’; സിപിഐഎമ്മിന്റെ കെണിയിലാണെന്ന ആരോപണത്തില്‍ കാനം രാജേന്ദ്രന്റെ മറുപടി

എന്നിട്ടും കോണ്‍ഗ്രസ് എംഎല്‍യെ വിടാന്‍ ബിജെപി മന്ത്രി തയ്യാറായില്ല. നിങ്ങളെ ഭയപ്പെടുത്താന്‍ വേണ്ടിയല്ലെന്ന് പറഞ്ഞ് സി പി സിങ്ങ് ആവശ്യം ആവര്‍ത്തിച്ചു.

നിങ്ങളുടെ പൂര്‍വ്വപിതാക്കന്മാര്‍ ജയ് ശ്രീറാം എന്ന് വിളിച്ചത് മറന്നുപോകരുത്. തൈമൂറും ബാബറും ഗസ്‌നിയും നിങ്ങളുടെ പൂര്‍വ്വികര്‍ ആയിരുന്നില്ല. നിങ്ങളുടെ പൂര്‍വ്വികര്‍ ശ്രീരാമന്റെ പിന്തുടര്‍ച്ചക്കാരായിരുന്നു.

സി പി സിങ്

‘വിളിക്ക് ജയ് ശ്രീറാം’; കോണ്‍ഗ്രസ് എംഎല്‍എ ഇര്‍ഫാന്‍ അന്‍സാരിയെ പരസ്യമായി കൈയേറ്റം ചെയ്ത് ബിജെപി മന്ത്രി
പശുവിനെ തടവിയാല്‍ ശ്വസന പ്രശ്‌നങ്ങള്‍ മാറുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ; അടുത്ത് കഴിഞ്ഞാല്‍ ക്ഷയം ഭേദമാകുമെന്നും വാദം 

നഗരവികസനം, ഭവന നിര്‍മ്മാണം, ഗതാഗതം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് സി പി സിങ്. ജമാത്രയെ പ്രതിനിധീകരിക്കുന്ന എംഎല്‍എയാണ്. ഇര്‍ഫാന്‍ അന്‍സാരി.

ഝാര്‍ഖണ്ഡില്‍ കഴിഞ്ഞ മാസം തബ്രീസ് അന്‍സാരി എന്ന 24 കാരനെ ആള്‍ക്കൂട്ടം ജയ് ശ്രീറാം വിളിപ്പിച്ച് തല്ലിക്കൊന്നിരുന്നു.

‘വിളിക്ക് ജയ് ശ്രീറാം’; കോണ്‍ഗ്രസ് എംഎല്‍എ ഇര്‍ഫാന്‍ അന്‍സാരിയെ പരസ്യമായി കൈയേറ്റം ചെയ്ത് ബിജെപി മന്ത്രി
ജയ്ശ്രീറാം കൊലവിളിയായെന്ന കത്തിനെതിരെ മോദി ചായ്‌വുള്ള 62 പ്രമുഖര്‍; പ്രധാനമന്ത്രിയെ മോശക്കാരനാക്കുന്നുവെന്ന് കങ്കണയും കൂട്ടരും 

ജ്യത്ത് നിരന്തരമുണ്ടാകുന്ന ക്രൂരമായ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് ഉടന്‍ അവസാനമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് 49 സംസ്‌കാരിക പ്രവര്‍ത്തകര്‍ കത്തയച്ചിരുന്നു. ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ സംവിധായകരായ അടൂര്‍ ഗോപാലകൃഷ്ണന്‍, ശ്യാം ബെനഗല്‍, അപര്‍ണസെന്‍ നടി രേവതി തുടങ്ങിയവര്‍ ഉള്‍പ്പെടെയായിരുന്നു ഇത്.

മുസ്ലിങ്ങള്‍ക്കും ദളിതര്‍ക്കും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമെതിരെ നടക്കുന്ന നിഷ്ഠൂരമായ ആക്രമണങ്ങളിലേക്ക് പ്രധാനമന്ത്രിയുടെ ശ്രദ്ധക്ഷണിച്ചായിരുന്നു എഴുത്ത്. രാജ്യത്ത് ജയ്ശ്രീറാം മുദ്രാവാക്യം കൊലവിളിയായെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഭരിക്കുന്ന പാര്‍ട്ടിയെ വിമര്‍ശിക്കുമ്പോള്‍ രാജ്യത്തെ വിമര്‍ശിപ്പിക്കുന്നുവെന്ന് വരുത്തിത്തീര്‍ക്കരുത്. ഭരണത്തിലുള്ള പാര്‍ട്ടിയെന്നാല്‍ രാജ്യത്തിന്റെ പര്യായപദമല്ല. അത് രാജ്യത്തെ ഒരു രാഷ്ട്രീയ കക്ഷി മാത്രമാണ്. സര്‍ക്കാര്‍ വിരുദ്ധ നിലപാടുകളെ രാജ്യദ്രോഹ ഇടപെടലുകളാക്കി സമീകരിക്കരുതെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

logo
The Cue
www.thecue.in