ജനങ്ങളെ രസിപ്പിക്കാന്‍ എന്തും കൊടുക്കലല്ല ജേര്‍ണലിസം, ആ പണി ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ വേണ്ടെന്ന് ശശികുമാര്‍

ജനങ്ങളെ രസിപ്പിക്കാന്‍ എന്തും കൊടുക്കലല്ല ജേര്‍ണലിസം, ആ പണി ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ വേണ്ടെന്ന് ശശികുമാര്‍
Published on

സമീപകാല മാധ്യമപ്രവര്‍ത്തനത്തെയും മാധ്യമപ്രവര്‍ത്തകരെയും രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍. ജനങ്ങള്‍ക്ക് 'ആവശ്യമുള്ളതെന്തും' നല്‍കലല്ല നല്ല മാധ്യമപ്രവര്‍ത്തനമെന്നാണ് ശശികുമാര്‍ പറഞ്ഞത്. മാതൃഭൂമി ഡോട്ട് കോമിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സെക്ഷ്വല്‍ എലമെന്റ്‌സ് ഉണ്ടെങ്കില്‍ അതിനെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ് മാധ്യമപ്രവര്‍ത്തനം നടക്കുന്നതെന്നും മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒരു സെല്‍ഫ് റെഗുലേഷന്‍ ബോഡി വേണമെന്നും ശശികുമാര്‍ ആവശ്യപ്പെട്ടു.

മോഷണകാലത്ത് യുവതിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി ലൈംഗികമായി അതിക്രമിച്ചെന്ന് 'തസ്‌കരന്‍ മണിയന്‍പിള്ളയുടെ ആത്മകഥ' എന്ന കൃതിയിലൂടെ ചര്‍ച്ച ചെയ്യപ്പെട്ട മണിയന്‍പിള്ള ഓണ്‍ലൈന്‍ മാധ്യമമായ ബിഹൈന്‍ഡ്‌വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ശശികുമാറിന്റെ പ്രതികരണം.

സമകാലീന മാധ്യമങ്ങളില്‍ ജേര്‍ണലിസത്തേക്കാളുപരി വോയറിസം അല്ലെങ്കില്‍ കീ ഹോള്‍ ജേര്‍ണലിസമാണ് കാണുന്നത്. അതില്‍ സെക്ഷ്വല്‍ എലമെന്റ്‌സ് ഉണ്ടെങ്കില്‍ അതിനെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ് മാധ്യമപ്രവര്‍ത്തനം ഇപ്പോള്‍ കൂടുതലായുള്ളത്. ഇങ്ങനെ നടക്കുന്നത് മാധ്യമപ്രവര്‍ത്തനം ഇല്ല. തുറന്നു പറയുന്ന ആളും അത് കേള്‍ക്കുന്ന മാധ്യമപ്രവര്‍ത്തകനും തമ്മില്‍ ഇവിടെ വലിയ വ്യത്യാസമില്ലെന്നും ശശികുമാര്‍ പറഞ്ഞു.

ഇത്തരം കാര്യങ്ങളെക്കുറിച്ച് ഒരാള്‍ തുറന്നു പറയുന്നത് സമ്മതിക്കാം. പക്ഷെ ഒരു മാധ്യമപ്രവര്‍ത്തകന്‍ ഒരു ഇടപെടലും നടത്താതെ അത് അംഗീകരിച്ചു മുന്നോട്ട പോകുകയാണ് ചെയ്യുന്നത്. അത് അംഗീകരിക്കാനാകില്ലെന്നും ശശികുമാര്‍ പറയുന്നു.

ജനങ്ങള്‍ക്ക് മയക്കുമരുന്നാണ് ആവശ്യമങ്കില്‍ സെക്സ് ആണ് വേണതെങ്കില്‍ അത് നല്‍കുന്നതല്ല ജേര്‍ണലിസ്റ്റുകള്‍ ചെയ്യേണ്ടതെന്നും ശശികുമാര്‍ അഭിപ്രായപ്പെട്ടു.

വളച്ചൊടിക്കണം എന്നല്ല, പകരം കോണ്‍ടെക്സറ്റ് കൊടുക്കുക, അതിനൊരു കാഴ്ച്ചപ്പാട് കൊടുക്കുക എന്നതൊക്കെയാണ് മാധ്യമപ്രവര്‍ത്തകര്‍ ചെയ്യേണ്ടത്. അല്ലാതെ ജനങ്ങളെ രസിപ്പിക്കുന്നതെന്തും അതേ പടി കൊടുക്കുന്നതല്ല മാധ്യമപ്രവര്‍ത്തനം. ആ പണി ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകരുടെ ആവശ്യമില്ലല്ലോ. ഓണ്‍ലൈന്‍ സൈറ്റില്‍ പോയി പോണോഗ്രഫി കണ്ടാല്‍ പോരെ എന്നും ശശികുമാര്‍ വിമര്‍ശിച്ചു.

വീടുകളില്‍ കയറുമ്പോള്‍ സുന്ദരികളായ സ്ത്രീകളുണ്ടാകും, അവര്‍ ചിലപ്പോ രാത്രി ഉറങ്ങുന്നത് നൈറ്റ് ഡ്രസിലോ വിവസ്ത്രരായോ ആവും, അത്തരം അനുഭവത്തിലൂടെ പോകുമ്പോള്‍ ടെംപ്റ്റേഷനോ ആകര്‍ഷണമോ ഉണ്ടായിട്ടുണ്ടോ എന്നാണ് അഭിമുഖം നടത്തിയ ബിഹൈന്‍ഡ് വുഡ്സ് അവതാരകന്റെ ചോദ്യം. ഇതിന് മറുപടിയായാണ് ലൈംഗിക അതിക്രമത്തെക്കുറിച്ച് മണിയന്‍പിള്ള വിവരിക്കുന്നത്. റേപ്പ് വിവരണത്തിന് തുടര്‍ച്ചയായി പിന്നീട് ഇവരെ കണ്ടിട്ടുണ്ടോ എന്നും ഇന്റര്‍വ്യൂവര്‍ ചോദിക്കുന്നുണ്ട്. സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്.ഇത്തരം കാര്യങ്ങളെക്കുറിച്ച് ഒരാള്‍ തുറന്നു പറയുന്നത് സമ്മതിക്കാം. പക്ഷെ ഒരു മാധ്യമപ്രവര്‍ത്തകന്‍ ഒരു ഇടപെടലും നടത്താതെ അത് അംഗീകരിച്ചു മുന്നോട്ട പോകുകയാണ് ചെയ്യുന്നത്. അത് അംഗീകരിക്കാനാകില്ലെന്നും ശശികുമാര്‍ പറയുന്നു.

ജനങ്ങള്‍ക്ക് മയക്കുമരുന്നാണ് ആവശ്യമങ്കില്‍ സെക്സ് ആണ് വേണതെങ്കില്‍ അത് നല്‍കുന്നതല്ല ജേര്‍ണലിസ്റ്റുകള്‍ ചെയ്യേണ്ടതെന്നും ശശികുമാര്‍ അഭിപ്രായപ്പെട്ടു.

വളച്ചൊടിക്കണം എന്നല്ല, പകരം കോണ്‍ടെക്സറ്റ് കൊടുക്കുക, അതിനൊരു കാഴ്ച്ചപ്പാട് കൊടുക്കുക എന്നതൊക്കെയാണ് മാധ്യമപ്രവര്‍ത്തകര്‍ ചെയ്യേണ്ടത്. അല്ലാതെ ജനങ്ങളെ രസിപ്പിക്കുന്നതെന്തും അതേ പടി കൊടുക്കുന്നതല്ല മാധ്യമപ്രവര്‍ത്തനം. ആ പണി ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകരുടെ ആവശ്യമില്ലല്ലോ. ഓണ്‍ലൈന്‍ സൈറ്റില്‍ പോയി പോണോഗ്രഫി കണ്ടാല്‍ പോരെ എന്നും ശശികുമാര്‍ വിമര്‍ശിച്ചു.

വീടുകളില്‍ കയറുമ്പോള്‍ സുന്ദരികളായ സ്ത്രീകളുണ്ടാകും, അവര്‍ ചിലപ്പോ രാത്രി ഉറങ്ങുന്നത് നൈറ്റ് ഡ്രസിലോ വിവസ്ത്രരായോ ആവും, അത്തരം അനുഭവത്തിലൂടെ പോകുമ്പോള്‍ ടെംപ്റ്റേഷനോ ആകര്‍ഷണമോ ഉണ്ടായിട്ടുണ്ടോ എന്നാണ് അഭിമുഖം നടത്തിയ ബിഹൈന്‍ഡ് വുഡ്സ് അവതാരകന്റെ ചോദ്യം. ഇതിന് മറുപടിയായാണ് ലൈംഗിക അതിക്രമത്തെക്കുറിച്ച് മണിയന്‍പിള്ള വിവരിക്കുന്നത്. റേപ്പ് വിവരണത്തിന് തുടര്‍ച്ചയായി പിന്നീട് ഇവരെ കണ്ടിട്ടുണ്ടോ എന്നും ഇന്റര്‍വ്യൂവര്‍ ചോദിക്കുന്നുണ്ട്. സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in