ഒരു ദിവസം തുറന്നുപറയാന്‍ കഴിയുമെന്ന് വിചാരിക്കുന്നു; ഭാര്യ മരിച്ചപ്പോള്‍ അടുപ്പക്കാര്‍ പോലും എനിക്കെതിരെ കൊള്ളരുതാത്തത് പറഞ്ഞു

ഒരു ദിവസം തുറന്നുപറയാന്‍ കഴിയുമെന്ന് വിചാരിക്കുന്നു; ഭാര്യ മരിച്ചപ്പോള്‍ അടുപ്പക്കാര്‍ പോലും എനിക്കെതിരെ കൊള്ളരുതാത്തത് പറഞ്ഞു

Published on

ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട വേട്ടയാടല്‍ ഇനിയും കഴിഞ്ഞിട്ടില്ലെന്ന് ശശി തരൂര്‍. ഭായര്യയുടെ മരണവുമായി ബന്ധപ്പെട്ട വിവാദം ഇടയ്ക്ക് ഇടയ്ക്ക് അത് തലപൊക്കാറുണ്ട്. ഞാന്‍ അതേക്കുറിച്ച് ഒന്നും പറയാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല.

ഇപ്പോള്‍ ഞാനെന്തെങ്കിലും പറഞ്ഞാല്‍ അത് കോടതി അലക്ഷ്യമാകും. ഒരു ദിവസം എനിക്ക് ആ ചരിത്രം തുറന്നുപറയാന്‍ കഴിയുമെന്ന് വിചാരിക്കുന്നു, ശശി തരൂര്‍ പറഞ്ഞു. മാതൃഭൂമി ഓണപ്പതിപ്പിന് വേണ്ടി ജോണി എം.എല്ലിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു തരൂരിന്റെ പ്രതികരണം.

''ഒരു വനിത എന്റെ ഭാര്യയായ സുനന്ദ പുഷ്‌കറിനെക്കുറിച്ച് ഒരു പുസ്തകം എഴുതി. എന്റെ ഭാഗം എന്ത് എന്ന് അറിയുന്നതിനായി അവര്‍ എന്നെ ബന്ധപ്പെട്ടു.

ഞാന്‍ ഉത്തരം പറയാന്‍ വിസമ്മതിച്ചു. അങ്ങനെ ഏകപക്ഷീയമായ ഒരു കഥ പുറത്തിറങ്ങി. ഇപ്പോള്‍ ഞാനെന്തെങ്കിലും പറഞ്ഞാല്‍ അത് കോടതി അലക്ഷ്യമാകും. ഒരു ദിവസം എനിക്ക് ആ ചരിത്രം തുറന്നുപറയാന്‍ കഴിയുമെന്ന് വിചാരിക്കുന്നു.

ആ സംഭവം നടന്ന ദിവസങ്ങളില്‍ ഞാന്‍ പത്രവായന അപ്പാടെ നിര്‍ത്തുകയായിരുന്നു. മറ്റുള്ളവര്‍ എന്താണെന്ന് പറയുന്നതെന്ന് അറിയാന്‍ എനിക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും ഇക്കാര്യത്തില്‍ എന്താണ് പറയുന്നതെന്ന് അറിയാന്‍ എനിക്ക് അറിയേണ്ടിയിരുന്നില്ല.

എന്റെ ഭാര്യ മരിച്ചപ്പോള്‍ അനുശോചിക്കാന്‍ വന്നവര്‍ പോലും വിരുന്നു സല്‍ക്കാരങ്ങളില്‍ പോകുമ്പോള്‍ എനിക്കെതിരെ കൊള്ളരുതാത്ത കാര്യങ്ങള്‍ പറയും. ഞാന്‍ പങ്കെടുക്കുന്ന വിരുന്നു സല്‍ക്കാരങ്ങളില്‍ എനിക്കൊപ്പം നില്‍ക്കുന്നവര്‍, സംസാരിക്കുന്നവര്‍ ഒക്കെ ഞാന്‍ പുറത്തിറങ്ങുന്ന സമയത്ത് എനിക്കെതിരെ സംസാരിക്കുന്നത് സുഹൃത്തുക്കള്‍ പറഞ്ഞ് ഞാന്‍ അറിയാറുണ്ടായിരുന്നു,'' തരൂര്‍ പറഞ്ഞു.

logo
The Cue
www.thecue.in