വല്ലാത്ത ദാഹം, തൊണ്ട വരണ്ട് പൊട്ടുന്നത് പോലെ തോന്നി; കോവിഡ് അനുഭവത്തെ കുറിച്ച് സംഗീത് ശിവൻ

വല്ലാത്ത ദാഹം, തൊണ്ട വരണ്ട്  പൊട്ടുന്നത് പോലെ തോന്നി; കോവിഡ് അനുഭവത്തെ കുറിച്ച് സംഗീത് ശിവൻ
Published on

കോവിഡ് ബാധിതനായി ദിവസങ്ങളോളം അനുഭവിച്ച ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നു പറയുകയാണ് സംവിധായകൻ സംഗീത് ശിവൻ. ജീവിതത്തിലേക്കുള്ള തന്റെ രണ്ടാം വരവാണെന്ന് സംഗീത് ശിവന്‍ കേരളകൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കോവിഡ് അനുഭവത്തെ കുറിച്ച് സംഗീത ശിവൻ

മുംബൈയില്‍ നിന്നും ഡിസംബറിലായിരുന്നു കേരളത്തിൽ എത്തിയത്. അച്ഛനോടൊപ്പം ഒരാഴ്ച നില്‍ക്കാനായിരുന്നു ഉദ്ദേശം. തിരിച്ചു പോകേണ്ട ടിക്കറ്റൊക്കെ ബുക് ചെയ്തിരുന്നു. സന്തോഷും കുടുംബവുമൊക്കെ ഉണ്ടായിരുന്നു. കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ പനിയും തൊണ്ടവേദനയുമൊക്കെ അനുഭവപ്പെടാൻ തോന്നി. ടെസ്റ്റ് ചെയ്തപ്പോൾ കൊവിഡ് പോസീറ്റീവ്. ആ സമയത്ത് ഷോക്കേറ്റത് പോലെ തോന്നി

വീട്ടിൽ അച്ചനടക്കം ബാക്കിയെല്ലാവരും പോസിറ്റിവ് ആയിരുന്നു. സന്തോഷിന്റെ ഭാര്യ ദീപയ്ക്കും എനിക്കുമായിരുന്നു പോസിറ്റീവായത്. എന്നാല്‍ എന്റെ ആരോഗ്യസ്ഥിതി പെട്ടന്ന് വഷളാവാൻ തുടങ്ങി. ഓക്‌സിജന്‍ സാച്ചുറേഷന്‍ 94 ആയതോടെ ഡോക്ടറുടെ നിര്‍ദേശ പ്രകാരം ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് പോയി.

മാസക് ടൈറ്റായി കെട്ടിവച്ചിരിക്കുന്നു. വല്ലാത്ത ദാഹം. തൊണ്ട വരണ്ടു പൊട്ടുന്നത് പോലെയൊരു തോന്നല്‍. മക്കളെല്ലാം മുംബൈയില്‍ നിന്ന് വന്നു. അവരാകെ വിഷമത്തിലായി. പിന്നീട് എന്നെ വെന്റിലേറ്ററിലേക്ക് മാറ്റി. അതിന് ശേഷമുള്ള കാര്യങ്ങളൊന്നും ഓര്‍മ്മയില്ല. ആദ്യം പ്രവേശിച്ച ആശുപത്രിയില്‍ നിന്ന് മക്കള്‍ നിര്‍ബന്ധിച്ച് എന്നെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടുത്തെ ചികിത്സ നല്ലതായിരുന്നു. മൂന്ന് ആഴ്ചയോളം വെന്റിലേറ്ററില്‍ തന്നെ കിടന്നു. ആ ദിവസങ്ങളിലൊക്കെ അബോധാവസ്ഥയിലായിരുന്നു.

വെള്ള ഡ്രസ്സിട്ട മനോഹരമായ മുഖമില്ലാത്ത ചില കാഴ്ചകള്‍ കണ്ടു. അവരുടെ കൂടെ യാത്ര ചെയ്തു. ചില ശബ്ദങ്ങള്‍. ആരൊക്കെയോ വന്ന് കഥകള്‍ പറയുന്നു. ആ അനുഭവങ്ങളെല്ലാം വളരെ മനോഹരമായി തോന്നി. ബോധത്തിലേക്ക് വന്നപ്പോള്‍ എല്ലാവരെയും ഓരോ പേരിലാണ് വിളിച്ചത്. ശ്വസിക്കാൻ ബുദ്ധിമുട്ടി തോന്നിയിരുന്നു. നടക്കാനായിരുന്നു ഏറ്റവും ബുദ്ധിമുട്ട്. പ്രയാസപ്പെട്ടായിരുന്നു ഓരോ സ്റ്റെപ്പും വെച്ചിരുന്നത്. പത്തു ദിവസത്തിനുള്ളില്‍ ഞാന്‍ പഴയപടി നടന്നു തുടങ്ങി. മാനസികമായ കരുത്താണ് ഏറ്റവും കൂടുതല്‍ വേണ്ടത്.

Related Stories

No stories found.
logo
The Cue
www.thecue.in