പിണറായി മന്ത്രിസഭയില്‍ രാജഗോപാല്‍ ദേവസ്വംമന്ത്രിയെന്ന് സ്വപ്നം കണ്ടതായി സന്ദീപാനന്ദഗിരി

പിണറായി മന്ത്രിസഭയില്‍ രാജഗോപാല്‍ ദേവസ്വംമന്ത്രിയെന്ന് സ്വപ്നം കണ്ടതായി സന്ദീപാനന്ദഗിരി
Published on

ബി.ജെ.പി എം.എല്‍.എ ഒ.രാജഗോപാലിനെ പരിഹസിച്ച് സന്ദീപാനന്ദഗിരി. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിര്‍ത്ത് വോട്ട് ചെയ്യാത്ത ഒ.രാജഗോപാലിന്റെ നടപടി ചര്‍ച്ചയായിരിക്കെയാണ് സന്ദീപാനന്ദഗിരിയുടെ പ്രതികരണം.

'രാജേട്ടന്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്വതന്ത്രനായി നേമത്ത് മത്സരിക്കുന്നതും, പിണറായി മന്ത്രിസഭയില്‍ ദേവസ്വം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതും ഇന്ന് പുലര്‍ക്കാലത്ത് സ്വപ്‌നം കണ്ടു', എന്നായിരുന്നു സന്ദീപാനന്ദഗിരി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പ്രത്യേക സമ്മേളനം ചേര്‍ന്നാണ് പ്രമേയം ശബ്ദ വോട്ടോടെ സംസ്ഥാന നിയമസഭ പാസാക്കിയത്. ബി.ജെ.പി എം.എല്‍.എ ഒ.രാജഗോപാല്‍ പ്രമേയത്തെ എതിര്‍ത്ത് സംസാരിച്ചുവെങ്കിലും, വോട്ടെടുപ്പില്‍ എതിര്‍ത്തില്ല. അതിനാല്‍ ഐകകണ്ഠ്യേനയാണ് പ്രമേയം പാസാക്കിയത്. ബി.ജെ.പിയുടെ പ്രഖ്യാപിത നയത്തിന് എതിരായിരുന്നു ഒ.രാജഗോപാലിന്റെ നിലപാട്. കേന്ദ്രസര്‍ക്കാരിനെതിരായ സംസ്ഥാനത്തിന്റെ പ്രമേയത്തെ ബി.ജെ.പിക്കാരന്‍ ആയതുകൊണ്ട് എതിര്‍ക്കുന്നത് ശരിയല്ലെന്നായിരുന്നു ഒ.രാജഗോപാല്‍ പറഞ്ഞത്. അതുകൊണ്ടാണ് വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നതെന്നും പ്രമേയത്തിലുള്ള ചില വിയോജിപ്പുകള്‍ രേഖപ്പെടുത്തിയതായും നിയമസഭാ സമ്മേളനത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ഒ.രാജഗോപാല്‍ പറഞ്ഞിരുന്നു.

Sandeepananda Giri About O Rajagopal

Related Stories

No stories found.
logo
The Cue
www.thecue.in