'നഷ്ടത്തിലുള്ളപ്പോഴല്ല, പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റഴിക്കേണ്ടത് ലാഭത്തിലുള്ളപ്പോള്‍', അപ്പോഴാണ് നല്ല വില കിട്ടുകയെന്ന് സന്ദീപ് വാര്യര്‍

'നഷ്ടത്തിലുള്ളപ്പോഴല്ല, പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റഴിക്കേണ്ടത് ലാഭത്തിലുള്ളപ്പോള്‍', അപ്പോഴാണ് നല്ല വില കിട്ടുകയെന്ന് സന്ദീപ് വാര്യര്‍
Published on

പൊതുമേഖല സ്ഥാപനങ്ങള്‍ വില്‍ക്കേണ്ടത് ലാഭത്തിലുള്ളപ്പോഴാണെന്ന് ബി.ജെ.പി വക്താവ് സന്ദീപ് വാര്യര്‍. നഷ്ടത്തിലുള്ളപ്പോഴല്ല വില്‍ക്കേണ്ടതെന്നും, ലാഭത്തിലുള്ളപ്പോഴാണ് പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് നല്ല വില കിട്ടുകയെന്നുമായിരുന്നു സന്ദീപ് വാര്യരുടെ പരാമര്‍ശം. കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ട മീഡിയവണ്ണിന്റെ ചര്‍ച്ചയിലായിരുന്നു പ്രതികരണം.

കുറച്ച് മുന്‍പ് എയര്‍ ഇന്ത്യ വലിയ ലാഭത്തിലായിരുന്നുവെന്നും അന്ന് അത് വിറ്റഴിച്ചിരുന്നുവെങ്കില്‍ ഇന്ന് രാജ്യത്തിന് ഇത്രയും കോടിയുടെ ഭാരമുണ്ടാവില്ലായിരുന്നുവെന്നും സന്ദീപ് വാര്യര്‍ പറയുന്നു. പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തിലുള്ളപ്പോഴല്ല വിറ്റഴിക്കേണ്ടത്. ലാഭത്തിലുള്ളപ്പോഴാണ് വിറ്റഴിക്കേണ്ടത്. അപ്പോഴാണ് നല്ല വില കിട്ടുക. നഷ്ടത്തിലുള്ള സ്ഥാപനം വിറ്റാല്‍ ഇപ്പോള്‍ എയര്‍ ഇന്ത്യക്ക് സംഭവിച്ചതുപോലുള്ള നഷ്ടം രാജ്യത്തിനും സംഭവിക്കുമെന്നും രാജ്യത്തിന്റെ പണമാണ് നഷ്ടപ്പെടുന്നതെന്നും സന്ദീപ് വാര്യര്‍ ചര്‍ച്ചയില്‍ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ബി.എസ്.എന്‍.എല്‍ വില്‍ക്കാന്‍ പോവുകയാണെന്ന് പറഞ്ഞിട്ടും ബി.ജെ.പി അത് വിറ്റില്ല, കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ചെയ്തത്. രാജ്യത്തിന്റെ സമ്പത്ത് തിന്നുതീര്‍ക്കുന്ന വെള്ളാനകളായിട്ടുള്ള സ്ഥാപനങ്ങളെ നിലനിര്‍ത്തണമെന്ന് മാത്രം പറയരുത്. ഇതെല്ലാം കോണ്‍ഗ്രസ് സര്‍ക്കാര്‍ തുടങ്ങിവെച്ചതാണ്. അതിന്റെ തുടര്‍ച്ച മാത്രമാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ ചെയ്യുന്നത്', സന്ദീപ് വാര്യര്‍ കൂട്ടിച്ചേര്‍ത്തു.

'നഷ്ടത്തിലുള്ളപ്പോഴല്ല, പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റഴിക്കേണ്ടത് ലാഭത്തിലുള്ളപ്പോള്‍', അപ്പോഴാണ് നല്ല വില കിട്ടുകയെന്ന് സന്ദീപ് വാര്യര്‍
'നേമം എന്ന് കേട്ടാല്‍ ആരും വരില്ല, പേര് കേട്ടപ്പോഴേ ഉമ്മന്‍ചാണ്ടി ഓടി'; കെ.സുരേന്ദ്രന്‍

Sandeep Warrier On Privatization Of Public Sector Undertakings

Related Stories

No stories found.
logo
The Cue
www.thecue.in