ചെറിയ പെരുന്നാള്‍ ഉറപ്പിച്ചെന്ന് വാട്സ് ആപ്പ് പ്രചരണം, വ്യാജസന്ദേശത്തിനെതിരെ സമസ്ത

ചെറിയ പെരുന്നാള്‍ ഉറപ്പിച്ചെന്ന് വാട്സ് ആപ്പ് പ്രചരണം, വ്യാജസന്ദേശത്തിനെതിരെ സമസ്ത

Published on

തിങ്കളാഴ്ച ശവ്വാല്‍ പിറവി ദൃശ്യമായതായും 04-06-2019 ചൊവ്വാഴ്ച് ചെറിയപെരുന്നാള്‍ ഉറപ്പിച്ചതായും വാട്‌സാപ്പിലൂടെ നടത്തിയ വ്യാജപ്രചരണങ്ങള്‍ക്കെതിരെ പൊലീസിന് പരാതിയുമായി സമസ്ത. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കെ. ആലിക്കുട്ടി മുസ്ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവരുടെ പേരില്‍ തെറ്റായ വാര്‍ത്ത സൃഷ്ടിച്ച് സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതിനാണ് കോഴിക്കോട് ജില്ലാ പൊലീസ് മേധാവിക്ക് സമസ്ത പരാതി നല്‍കിയത്.

വാട്ട്സ്ആപ്പ് വഴി വ്യാജപ്രചരണം നടത്തിയ വ്യക്തികളെ കണ്ടെത്തി അവര്‍ക്കെതിരെ ഉചിതമായ നിയമ നടപടി സ്വകീരിക്കണമെന്ന് ആവശ്യപ്പെട്ട് സമസ്ത പിആര്‍ഒ അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവിയാണ് പൊലീസിനെ സമീപിച്ചത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളടക്കം പ്രമുഖര്‍ ശവ്വാല്‍ മാസപിറവി സ്ഥിരീകരിച്ചുവെന്ന തരത്തിലാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരണം നടന്നത്.

ചെറിയ പെരുന്നാള്‍ ഉറപ്പിച്ചെന്ന് വാട്സ് ആപ്പ് പ്രചരണം, വ്യാജസന്ദേശത്തിനെതിരെ സമസ്ത
യുഎഇയിലും സൌദി അറേബ്യയിലും ചൊവ്വാഴ്ച്ച ചെറിയ പെരുന്നാള്‍

കോഴിക്കോട് ജില്ലാ പൊലീസ് സൂപ്രണ്ടിന് സമസ്ത ഭാരവാഹി പരാതി നല്‍കുകയും ഉചിതമായ നടപടിയെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

സംസ്ഥാനത്ത് ഒരിടത്തും തിങ്കളാഴ്ച ശവ്വാല്‍ മാസപിറവി ദൃശ്യമാകാത്തതിനാല്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി ബുധനാഴ്ചയാണ് ചെറിയ പെരുന്നാള്‍ ആഘോഷിക്കുക എന്ന് വിവിധ ഖാസിമാര്‍ അറിയിച്ചിരുന്നു.

മാസപ്പിറവി ദൃശ്യമായതോടെ യുഎഇയില്‍ ഇന്നായിരുന്നു ചെറിയ പെരുന്നാള്‍. മാസപ്പിറവി ദൃശ്യമായതോടെ, ചൊവ്വാഴ്ച പെരുന്നാളായിരിക്കുമെന്ന് സൌദി അറേബ്യ അറിയിച്ചിരുന്നു. തുടര്‍ന്നാണ്, യുഎഇയിലും ചൊവ്വാഴ്ച തന്നെയാണ് ചെറിയ പെരുന്നാളെന്ന് മഗ്രിബ് പ്രാര്‍ത്ഥനയ്ക്ക് ശേഷം ചേര്‍ന്ന ചാന്ദ്രനിരീക്ഷ കമ്മിറ്റി അറിയിച്ചത്.

logo
The Cue
www.thecue.in