വിദ്വേഷ പ്രചാരകന് ഗുഡ് സര്‍ട്ടിഫിക്കറ്റ്, അരമനകള്‍ കയറിയിറങ്ങുന്നത് അപമാനകരം; വി.എന്‍ വാസവനെതിരെ സമസ്ത ലേഖനം

വിദ്വേഷ പ്രചാരകന് ഗുഡ് സര്‍ട്ടിഫിക്കറ്റ്, അരമനകള്‍ കയറിയിറങ്ങുന്നത് അപമാനകരം; വി.എന്‍ വാസവനെതിരെ സമസ്ത ലേഖനം
Published on

പാലാ ബിഷപ്പിന്റെ വിവാദ പരാമര്‍ശം പ്രശ്‌നമാക്കുന്നത് തീവ്രവാദികളാണെന്ന മന്ത്രി വി.എന്‍ വാസവന്റെ പ്രതികരണത്തിനെതിരെ സമസ്ത മുഖപത്രം സുപ്രഭാതം. വിദ്വേഷ പ്രചാരകന് മന്ത്രി ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നും ഇരയെ ആശ്വസിപ്പിക്കുന്നതിന് പകരം മന്ത്രി വേട്ടക്കാരന് സിന്ദാബാദ് വിളിക്കുകയാണെന്നും ലേഖനത്തില്‍ വിമര്‍ശിക്കുന്നു.

'വിദ്വേഷ പ്രചാരണം, വേട്ടക്കാരന് ഹലേലൂയ്യ പാടുന്നവര്‍' എന്ന തലക്കെട്ടിലാണ് സുപ്രഭാതത്തില്‍ ലേഖനം പ്രസിദ്ധീകരിച്ചത്.

മന്ത്രി വാസവന്‍, പാലാബിഷപ്പ് ഹൗസില്‍ പോയി ജോസഫ് കല്ലറങ്ങാട്ടിനെ കണ്ടതിന് ശേഷം, വിവാദ പ്രസ്താവന 'ക്ലോസ്ഡ് ചാപ്റ്റര്‍ ആണെന്നും അത് പ്രശ്‌നമാക്കുന്നത് തീവ്രവാദികളാണെന്നും പറഞ്ഞിരുന്നു. ഇത് എല്‍.ഡി.എഫ് സര്‍ക്കാറിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും നിലപാടാണോ എന്നറിയാന്‍ താല്‍പര്യമുണ്ട് എന്നാണ് ലേഖനത്തില്‍ മുസ്തഫ മുണ്ടുപാറ പറയുന്നത്.

ഒരു സമുദായത്തെ അതിക്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കാതെ അരമനകള്‍ കയറിയിറങ്ങുന്നത് അപമാനകരമാണെന്നും എസ്.വൈ.എസ് സെക്രട്ടറി മുസ്തഫ മുണ്ടുപാറ എഴുതിയ ലേഖനത്തില്‍ പറയുന്നു.

വിദ്വേഷ പ്രചാരകന് ഗുഡ് സര്‍ട്ടിഫിക്കറ്റ്, അരമനകള്‍ കയറിയിറങ്ങുന്നത് അപമാനകരം; വി.എന്‍ വാസവനെതിരെ സമസ്ത ലേഖനം
സി.പി.എം യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളുന്നു, സതീശന്‍ ക്ലീന്‍ ഇമേജ് സൃഷ്ടിക്കാന്‍ പാടുപെടുന്നു, ദീപികയില്‍ വീണ്ടും ലേഖനം

കഴിഞ്ഞ ദിവസം കോട്ടയത്തെത്തി പാലാ ബിഷപ്പിനെ നേരില്‍ കണ്ട ശേഷം മാധ്യമങ്ങളെ കണ്ട വാസവന്‍ ബിഷപ്പിനെ പുകഴ്ത്തിയാണ് സംസാരിച്ചത്. ബിഷപ്പിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ഇടുകയും ചെയ്തിരുന്നു.

സൗഹൃദത്തിന്റെ പേരിലായിരുന്നു കൂടിക്കാഴ്ചയെന്നായിരുന്നു വി.എന്‍.വാസവന്‍ മാധ്യമങ്ങളോട് പറഞ്ഞത്. സമവായ ചര്‍ച്ചകളെ കുറിച്ച് സര്‍ക്കാര്‍ ചിന്തിച്ചിട്ടില്ല, നിലവില്‍ പ്രശ്നങ്ങളൊന്നമില്ല. ആ ചാപ്റ്റര്‍ ക്ലോസ്ഡ് എന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി വി.എന്‍.വാസവന്‍ പറഞ്ഞു.

വര്‍ഗീയ ചേരിതിരിവിന് ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കും. ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടത്തുകയാണ്. മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.

വി.എന്‍ വാസവന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

'അഭിവന്ദ്യനായ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവിനെ സന്ദര്‍ശിക്കുവാന്‍ കഴിഞ്ഞു. മന്ത്രിസഭാ രൂപീകരണത്തിന് ശേഷം ഇപ്പോഴാണ് പിതാവിനെ സന്ദര്‍ശിക്കാന്‍ കഴിഞ്ഞത്. തികച്ചും സൗഹാര്‍ദ്ദപരമായ സന്ദര്‍ശനമായിരുന്നു. ബൈബിള്‍, ഖുറാന്‍, രാമായണം, ഭഗവദ്ഗീത തുടങ്ങിയ പുണ്യ ഗ്രന്ഥങ്ങളില്‍ അഗാധ പാണ്ഡിത്യമുള്ള അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ വളരെ ശ്രദ്ധാ പൂര്‍വ്വം ശ്ര വിക്കാറുണ്ട്. സന്ദര്‍ശനം ഹൃദ്യമായ ഒരു അനുഭവമായിരുന്നു.

സമൂഹ മാധ്യമങ്ങള്‍ വഴിയും മറ്റും വര്‍ഗ്ഗീയ ധ്രുവീകരണത്തിനും ചേരിതിരിവുണ്ടാക്കുവാനും ശ്രമിക്കുന്ന ചില ആസൂത്രിത നീക്കങ്ങള്‍ക്കെതിരെ ഗവണ്മെന്റ് ശക്തമായ നടപടി സ്വീകരിക്കുമെന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പറഞ്ഞത് സ്വാഗതം ചെയ്യുന്നു. അസമാധാന അന്തരീക്ഷം സൃഷ്ടിക്കുവാന്‍ ആരെയും അനുവദിക്കില്ല.'

Related Stories

No stories found.
logo
The Cue
www.thecue.in