ബിജെപിയെ ഞെട്ടിച്ച് അഖിലേഷ് യാദവ്, യു പിയില്‍ സമാജ്‌വാദി പാര്‍ട്ടിക്കൊപ്പം കൈകോര്‍ത്ത് എന്‍സിപി

ബിജെപിയെ ഞെട്ടിച്ച് അഖിലേഷ് യാദവ്, യു പിയില്‍ സമാജ്‌വാദി പാര്‍ട്ടിക്കൊപ്പം കൈകോര്‍ത്ത് എന്‍സിപി
Published on

ഉത്തര്‍പ്രദേശില്‍ അഖിലേഷ് യാദവിനൊപ്പം കൈകോര്‍ത്ത് എന്‍സിപി. മണിപ്പൂരിലും ഗോവയിലും ഉത്തര്‍പ്രദേശിലും എന്‍സിപി മറ്റു പാര്‍ട്ടികള്‍ക്കൊപ്പം ചേര്‍ന്ന് ജനവിധി തേടുമെന്ന് പ്രസിഡന്റ് ശരദ് പവാര്‍ പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ അഖിലേഷ് യാദവിന്റെ പാര്‍ട്ടിയായ സമാജ്‌വാദി പാര്‍ട്ടിക്കൊപ്പം സഖ്യം ചേര്‍ന്നുകൊണ്ടായിരിക്കും എന്‍.സി.പി മത്സരിക്കുക. ഗോവയില്‍ കോണ്‍ഗ്രസുമായും തൃണമൂല്‍ കോണ്‍ഗ്രസുമായും ചര്‍ച്ചയിലാണ്.

ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ ഒരു മാറ്റത്തിന് ആഗ്രഹിച്ചിരിക്കുകയാണ് എന്നും ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ അതിന് മറുപടി നല്‍കുമെന്നും ശരദ് പവാര്‍ പറഞ്ഞു.

ഉത്തര്‍ പ്രദേശിലെ 13 എം.എല്‍.എമാര്‍ സമാജ് വാദി പാര്‍ട്ടിയില്‍ ചേരുമെന്നും ശരദ് പവാര്‍ പറഞ്ഞു. യു.പി മന്ത്രി സ്വാമി പ്രസാദ് മൗര്യയടക്കം നാല് എം.എല്‍.എമാര്‍ ബിജെപിയില്‍ നിന്ന് രാജിവെച്ച് സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് ശരദ് പവാറിന്റെ പ്രതികരണം.

Related Stories

No stories found.
logo
The Cue
www.thecue.in