അവര്‍ തീവ്രവാദികള്‍ അല്ല, രാജ്യത്തിന് വേണ്ടി പോരടി രക്തസാക്ഷികളായവര്‍; നന്ദികേട് കാണിക്കരുതെന്ന് സാദിഖലി തങ്ങള്‍

അവര്‍ തീവ്രവാദികള്‍ അല്ല, രാജ്യത്തിന് വേണ്ടി പോരടി രക്തസാക്ഷികളായവര്‍; നന്ദികേട് കാണിക്കരുതെന്ന് സാദിഖലി തങ്ങള്‍
Published on

മലബാര്‍ കലാപത്തിലെ രക്തസാക്ഷികള്‍ രാജ്യത്തിന് വേണ്ടി പോരാടിയവരാണെന്ന് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍. അവരോട് നന്ദി കാണിച്ചില്ലെങ്കിലും നന്ദികേട് കാണിക്കരുത്. ചരിത്രത്തെ വക്രീകരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത് എന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മലബാര്‍ കലാപത്തില്‍ പങ്കെടുത്ത രക്തസാക്ഷികളുടെ പേരുകള്‍ വെട്ടിക്കളയാന്‍ തീരുമാനിച്ച ഐ.സി.എച്ച്.ആര്‍ നടപടിയെ വിമര്‍ശിച്ചുകൊണ്ട് സംസാരിക്കുയായിരുന്നു അദ്ദേഹം.

ചരിത്രം തേച്ച് മായ്ച്ചുകളയാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാറെന്നും എത്ര വക്രീകരിക്കാന്‍ ശ്രമിച്ചാലും ചരിത്രം ചരിത്രമായിതന്നെ നിലനില്‍ക്കുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

മലബാര്‍ കലാപത്തിന് നേതൃത്വം നല്‍കിയിരുന്ന നേതാക്കളായ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ലിയാര്‍ തുടങ്ങി 387 ഓളം വരുന്ന സേസാനികളുടെ പേരുകളാണ് നീക്കാന്‍ ഐ.സി.എച്ച്.ആര്‍ നീക്കം ചെയ്യാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.

മലബാര്‍ കലാപം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമല്ലെന്നും വര്‍ഗീയ കലാപമാണെന്നുമുള്ള വിലയിരുത്തലിനെ തുടര്‍ന്നാണ് നിര്‍ദേശം. ഡിക്ഷണറിയുടെ അഞ്ചാം വാല്യം പുതുക്കുന്നതിനായുള്ള എന്‍ഡ്രികള്‍ പരിശോധിക്കവെയാണ് മലബാര്‍ കലാപത്തിലെ 387 രക്തസാക്ഷികളുടെ പേരുകള്‍ നീക്കം ചെയ്യാന്‍ ഐ.സി.എച്ച്.ആര്‍. ശുപാര്‍ശ നല്‍കിയത്.

മലബാര്‍ കലാപം ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ ബ്രിട്ടീഷുകാര്‍ക്കെതിരെയോ ദേശീയ സ്വഭാവമുള്ള ദേശീയ സ്വഭാവമുള്ളതോ ആയിരുന്നെല്ലെന്നാണ് സമിതി വിലയിരുത്തുന്നത്. ശരിയത്ത് കോടതി സ്ഥാപിച്ച കലാപകാരി മാത്രമായിരുന്നു വാരിയം കുന്നത്ത് എന്നും ഖിലാഫത്ത് സ്ഥാപിക്കാനായിരുന്നു കലാപമെന്നും അത് വിജയിച്ചിരുന്നെങ്കില്‍ ഖിലാഫത്ത് നടപ്പിലാക്കുമായിരുന്നെന്നും സമിതിയുടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.

1921ലാണ് മലബാര്‍ കലാപം പൊട്ടിപുറപ്പെടുന്നത്. ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടമായി ആയിരുന്നു സമരം ആരംഭിച്ചത്.

സാദിഖലി തങ്ങളുടെ വാക്കുകള്‍

മലബാര്‍ കലാപത്തിലെ രക്തസാക്ഷികള്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിന് വേണ്ടി പോരാടിയവരാണ്. അവര്‍ ഒരിക്കലും തീവ്രവാദികള്‍ അല്ല. സ്വത്തും സമ്പാദ്യവുമെല്ലാം രാജ്യത്തിന് വേണ്ടി ബലിയര്‍പ്പിച്ചവരാണ് അവര്‍. അവരോട് നന്ദികാണിക്കുകയാണ് രാജ്യം ചെയ്യേണ്ടത്. ഇനി നന്ദി കാണിച്ചില്ലെങ്കിലും നന്ദികേട് കാണിക്കരുത് എന്നാണ് പറയാനുള്ളത്. ഇത് ചരിത്രം സാക്ഷ്യപ്പെടുത്തിയിട്ടുള്ള കാര്യങ്ങളാണ്. മലബാര്‍ സമരം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇ.എം.എസ്, കോട്ടക്കല്‍ പി.എസ് വാര്യര്‍, ബ്രഹ്‌മദത്തന്‍ നമ്പൂതിരിപ്പാട്, എം.പി നാരായണ മേനോന്‍ തുടങ്ങി ചരിത്രവുമായി ബന്ധപ്പെട്ടവരെല്ലാം അത് പറഞ്ഞിട്ടുണ്ട്.

ചരിത്രം തേച്ച് മായ്ച്ചുകളയാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. നെഹ്‌റുവിന്റെയും ഇന്ദിരാഗാന്ധിയുടെയും അടക്കം പേരുകള്‍ പുരസ്‌കാരങ്ങളില്‍ നിന്നും എടുത്ത് മാറ്റുന്നു, പല പദ്ധതികളില്‍ നിന്ന് എടുത്തുമാറ്റുന്നു, ഇതെല്ലാം ചരിത്രത്തെ വക്രീകരിക്കുകയാണ്. പക്ഷെ എത്ര വക്രീകരിക്കാന്‍ ശ്രമിച്ചാലും ചരിത്രം അങ്ങനെ തന്നെ നിലനില്‍ക്കും എന്നതാണ് ഇതിലെ കാര്യം

ചരിത്രത്തോട് സത്യസന്ധത പുലര്‍ത്തുമ്പോഴാണ് വരുന്ന തലമുറയോട് നീതികാണിക്കുന്നത്. ഇപ്പോള്‍ സര്‍ക്കാര്‍ കാണിക്കുന്നത് അനീതിയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in