മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരത്തിന് രോഗികളെ ഇറക്കി എസ്ആര്‍ മെഡിക്കല്‍ കോളേജിന്റെ തട്ടിപ്പ്, വഴിയാധാരമായി വിദ്യാര്‍ത്ഥികള്‍ 

മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരത്തിന് രോഗികളെ ഇറക്കി എസ്ആര്‍ മെഡിക്കല്‍ കോളേജിന്റെ തട്ടിപ്പ്, വഴിയാധാരമായി വിദ്യാര്‍ത്ഥികള്‍ 

Published on

വര്‍ക്കല എസ് ആര്‍ മെഡിക്കല്‍ കോളേജിന് നഷ്ടമായ അംഗീകാരം ഏതുവിധേനേയും നേടാന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയെ തെറ്റിധരിപ്പിക്കാന്‍ ശ്രമം നടക്കുന്നതായി ആക്ഷേപം. അധ്യാപകരെയും ജീവനക്കാരെയും താല്‍ക്കാലികമായി നിയമിച്ചും രോഗികളെ വരെ ഇറക്കിയും മെഡിക്കല്‍ കൗണ്‍സിലിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടക്കുന്നതായാണ് ആരോപണം. നേരത്തെ അടിസ്ഥാന സൗകര്യമില്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കോളേജിന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകാരം നിഷേധിച്ചിരുന്നു.

അടിസ്ഥാന സൗകര്യമില്ലാത്തതിനാല്‍ 2016-17ന് ശേഷമുള്ള വര്‍ഷങ്ങളില്‍ കോളേജില്‍ പ്രവേശനം അനുവദിച്ചിരുന്നില്ല. 2016-2017 കാലഘട്ടത്തില്‍ കോളേജില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളാണ് ഫീസടക്കം അടച്ച് പഠിക്കാന്‍ സൗകര്യമില്ലാതെ വലയുന്നത്. അധ്യാപകരും ജീവനക്കാരും ഇല്ലാതെ പഠിക്കാന്‍ സാഹചര്യമില്ലാതെ 100 എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ ഭാവിയാണ് തുലാസിലാടുന്നത്. കോളേജിന്റെ എസെന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കണം, മറ്റു കോളേജുകളിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കണം അല്ലെങ്കില്‍ സര്‍ക്കാര്‍ കോളേജ് ഏറ്റെടുക്കണം എന്നിവയാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. നീറ്റ് പരീക്ഷ എഴുതി മെറിറ്റിലും മാനേജ്‌മെന്റ് ക്വേട്ടയിലും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് പ്രവേശനം നേടിയ കുട്ടികളാണ് വഴിയാധാരമാകുന്നത്.

മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരത്തിന് രോഗികളെ ഇറക്കി എസ്ആര്‍ മെഡിക്കല്‍ കോളേജിന്റെ തട്ടിപ്പ്, വഴിയാധാരമായി വിദ്യാര്‍ത്ഥികള്‍ 
30 വര്‍ഷം മുമ്പത്തെ കസ്റ്റഡിമരണ കേസില്‍ സഞ്ജീവ് ഭട്ടിന് ജീവപര്യന്തം, മോദി സര്‍ക്കാര്‍ വേട്ടയാടലിനൊടുവില്‍ എതിരായി കോടതി വിധിയും

കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഈ ആഴ്ച വീണ്ടും മെഡിക്കല്‍ കൗണ്‍സില്‍ സംഘം കോളേജില്‍ പരിശോധനയ്ക്ക് എത്തുന്നുണ്ട്. മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം നേടിയെടുക്കാനുള്ള മാനേജ്‌മെന്റ് ശ്രമം കോളേജില്‍ രോഗികളെ ഇറക്കിവരെയാണ് പുരോഗമിക്കുന്നത്. പാരാമെഡിക്കല്‍ ജീവനക്കാരേയും ജൂനിയര്‍ ഡോക്ടര്‍മാരേയുമെല്ലാം താല്‍ക്കാലികമായി ഇറക്കിയാണ് മെഡിക്കല്‍ കൗണ്‍സില്‍ പരിശോധന അട്ടിമറിക്കാനുള്ള സ്വകാര്യ മെഡിക്കല്‍ കോളേജിന്റെ ശ്രമം.

പരിശോധനയില്‍ ന്യൂനതകളില്ലെന്ന് മെഡിക്കല്‍ കൗണ്‍സിലിന് ബോധ്യപ്പെട്ടാല്‍ പ്രവര്‍ത്തനാനുമതി കിട്ടുമെന്ന ബോധ്യമാണ് മാനേജ്‌മെന്റിന്റെ തട്ടിക്കൂട്ട് പരിപാടികള്‍ക്ക് പിന്നില്‍. ഇന്‍സ്‌പെക്ഷന്‍ കഴിഞ്ഞാല്‍ താല്‍ക്കാലികമായി തട്ടിക്കൂട്ടിയവരെല്ലാം സ്ഥലം കാലിയാക്കും. പിന്നെ എന്ത് ചെയ്യുമെന്ന ആവലാതിയാണ് വിദ്യാര്‍ത്ഥികള്‍.

മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരത്തിന് രോഗികളെ ഇറക്കി എസ്ആര്‍ മെഡിക്കല്‍ കോളേജിന്റെ തട്ടിപ്പ്, വഴിയാധാരമായി വിദ്യാര്‍ത്ഥികള്‍ 
സുരേഷ് കല്ലട ബസില്‍ യുവതിക്ക് നേരെ പീഡനശ്രമം, അശ്രദ്ധമായി ഓടിച്ച് യാത്രക്കാരന്റെ തുടയെല്ലൊടിച്ചു

തങ്ങള്‍ സര്‍ട്ടിഫിക്കേറ്റ് കിട്ടിയത് കൊണ്ട് മാത്രം ഡോക്ടറാവില്ലെന്ന ബോധ്യമുള്ളതിനാലാണ് മാനേജ്‌മെന്റ് കള്ളത്തരത്തെ വിദ്യാര്‍ത്ഥികള്‍ ചോദ്യം ചെയ്യുന്നത്. നീറ്റെഴുതി സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് ഫീസടച്ച് പഠിക്കാനെത്തിയവരാണ്. തങ്ങള്‍ക്ക് പഠിക്കാന്‍ സാഹചര്യമൊരുക്കൂ എന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. രോഗികളില്ലാതെ പ്രാക്ടിക്കല്‍ പരിശോധനകളില്ലാതെ പുറത്തിറങ്ങിയിട്ട് എന്താനാണെന്നാണ് അവരുടെ ചോദ്യം.

ഇതിനിടയിലും മാനേജ്‌മെന്റ് ഭീഷണിയില്‍ പരാതി ഉന്നയിക്കാത്ത വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളുമുണ്ട്. കെട്ടിവെച്ച പണം തിരിച്ചു കിട്ടില്ലെന്ന മാനേജ്‌മെന്റ് ഭീഷണിയാണ് ഇതിന് പിന്നില്‍. പഠന സൗകര്യമുള്ള മറ്റ് കോളേജുകളിലേക്ക് തങ്ങളെ മാറ്റാന്‍ സര്‍ക്കാര്‍ നിര്‍ദേശിക്കണമെന്ന് ഒരു പറ്റം വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുമ്പോള്‍ വീണ്ടും ഫീസടയ്‌ക്കേണ്ടി വരുമെന്ന മാനേജ്‌മെന്റ് ഭീഷണിയാണ് പലരുടേയും വായടപ്പിക്കുന്നത്.

മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരത്തിന് രോഗികളെ ഇറക്കി എസ്ആര്‍ മെഡിക്കല്‍ കോളേജിന്റെ തട്ടിപ്പ്, വഴിയാധാരമായി വിദ്യാര്‍ത്ഥികള്‍ 
‘തെറ്റുകാരനെന്ന് കണ്ടെത്തിയാല്‍ ശിക്ഷിക്കാം, അറസ്റ്റ് ചെയ്യാം ജയിലിലിടാം, അത്ര തന്നെ’, മീടുവില്‍ വിനായകന്റെ പ്രതികരണം

വിദ്യാഭ്യാസ ഗുണനിലവാരം കുറയുന്നുവെന്ന പരാതി വ്യാപകമായി ഉയരുമ്പോള്‍ സര്‍ട്ടിഫിക്കേറ്റ് കിട്ടാന്‍ വേണ്ടി മാത്രം എംബിബിഎസ് ചെയ്യാനാണോ തങ്ങളെ തള്ളിവിടുന്നതെന്ന ചോദ്യമാണ് പലരും ഉന്നയിക്കുന്നത്. കോളേജിനെതിരെ നിയമനടപടി സ്വീകരിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ മാനേജ്‌മെന്റ് പ്രതികാര നടപടിയും കൈക്കൊള്ളുന്നുണ്ട്. ശബ്ദമുയര്‍ത്തുന്നവരെ സസ്‌പെന്‍ഡ് ചെയ്ത് പേടിപ്പിക്കാനാണ് മാനേജ്‌മെന്റ് ശ്രമിക്കുന്നത്.

മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരത്തിന് രോഗികളെ ഇറക്കി എസ്ആര്‍ മെഡിക്കല്‍ കോളേജിന്റെ തട്ടിപ്പ്, വഴിയാധാരമായി വിദ്യാര്‍ത്ഥികള്‍ 
മേലുദ്യോഗസ്ഥനെതിരെ 56 വനിതകളുടെ ലൈംഗികാതിക്രമ പരാതി ; ജീവനക്കാരെ പുറത്താക്കി പ്രതികാരം 

ഭാവി തുലാസിലാണെന്നിരിക്കെ സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തര ഇടപെടലാണ് വിദ്യാര്‍ത്ഥികള്‍ പ്രതീക്ഷിക്കുന്നത്. കോളേജ് മാറാന്‍ അവസരമൊരുക്കുകയോ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുകയോ വേണമെന്നാണ് ആവശ്യം.

logo
The Cue
www.thecue.in