'കിറ്റെക്‌സ് കമ്പനിക്ക് ലൈസന്‍സുണ്ടോ, വിഷമാലിന്യം സംസ്‌കരിക്കാന്‍ സംവിധാനമുണ്ടോ?' വിവരാവകാശചോദ്യങ്ങള്‍ക്ക് ഉത്തരമില്ല

'കിറ്റെക്‌സ് കമ്പനിക്ക് ലൈസന്‍സുണ്ടോ, വിഷമാലിന്യം സംസ്‌കരിക്കാന്‍ സംവിധാനമുണ്ടോ?' വിവരാവകാശചോദ്യങ്ങള്‍ക്ക് ഉത്തരമില്ല
Published on

കിഴക്കമ്പലത്തെ കിറ്റെക്‌സ് കമ്പനിയെ കുറിച്ച് വിവരാവകാശ നിയമപ്രകാരം ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ ട്വന്റി-20 ഭരിക്കുന്ന കിഴക്കമ്പലം പഞ്ചായത്ത്. കിറ്റെക്‌സ് കമ്പനി സ്ഥാപിച്ച ഡ്രൈയിങ്, ബ്ലീച്ചിങ് യൂണിറ്റുകളെ കുറിച്ചായിരുന്നു ചോദ്യങ്ങള്‍. കമ്പനിക്ക് ലൈസന്‍സുണ്ടോ, വിഷമാലിന്യം സംസ്‌കരിക്കാന്‍ രാസമാലിന്യ സംസ്‌കരണ സംവിധാനം സ്ഥാപിച്ചിട്ടുണ്ടോ തുടങ്ങി 10 ചോദ്യങ്ങളാണ് വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ പത്ത് ചോദ്യങ്ങള്‍ക്കും വിവരം ലഭ്യമല്ല എന്ന മറുപടിയാണ് പഞ്ചായത്തിലെ വിവരാവകാശ ഓഫീസര്‍ നല്‍കിയത്.

വിവരാവകാശ പ്രവര്‍ത്തകന്‍ ആലുവ എടയപ്പുറം എം.ഖാലിദാണ് അപേക്ഷ നല്‍കിയത്.

1. 2005-2010 കാലഘട്ടത്തില്‍ കിറ്റെക്‌സിന്റെ ഡൈയിംഗ്, ബ്ലീച്ചിംഗ് യൂണിറ്റ് സ്ഥാപിക്കാനുള്ള അനുവാദത്തിന് സമര്‍പ്പിച്ച അപേക്ഷയുടെയും അനുബന്ധ രേഖകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുക.

2. അതുപ്രകാരം അനുവദിച്ച ലൈസന്‍സിന്റെ പകര്‍പ്പ് ലഭ്യമാക്കുക.

3. ലൈസന്‍സ് കാലാവധി എത്ര, പുതുക്കിയോ, അതിന്റെ പകര്‍പ്പ ലഭ്യമാക്കുക.

4. ഇപ്പോഴും ലൈസന്‍സുണ്ടോ, വിവരങ്ങള്‍ ലഭ്യമാക്കുക.

5. കമ്പനി പുറംതള്ളുന്ന വിഷമാലിന്യം സംസ്‌കാരിക്കാനുള്ള രാസമാലിന്യ സംസ്‌കരണ സംവിധാനം സ്ഥാപിച്ചിട്ടുണ്ടോ, അതിന്റെ രേഖകള്‍ ലഭ്യമാക്കുക.

6. 2010-2015 കാലഘട്ടത്തില്‍ ഡൈയിംഗ്, ബ്ലീച്ചിംഗിന്റെ മൂന്നു യൂണിറ്റുകള്‍ സ്ഥാപിക്കാനുള്ള അനുവാദത്തിന് സമര്‍പ്പിച്ച അപേക്ഷയുടെ പകര്‍പ്പ് ലഭ്യമാക്കുക.

7. മൂന്നു യൂണിറ്റുകള്‍ക്കും പഞ്ചായത്ത് ലൈസന്‍സ് അനുവദിച്ചിട്ടുണ്ടോ, ഉണ്ടെങ്കില്‍ അതിന്റെ പകര്‍പ്പുകള്‍, ഇല്ലെങ്കില്‍ നിരസിച്ചതിന്റെ രേഖകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുക.

8. 2015-2020 കാലഘട്ടത്തില്‍ മൂന്നു യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ പഞ്ചായത്ത് എടുത്ത തീരുമാനത്തിന്റെയും മിന്യുട്ട്സിന്റെയും പകര്‍പ്പുകള്‍ ലഭ്യമാക്കുക.

9. 2015-2020ല്‍ മൂന്നു യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ അനുവദിക്കണമെന്ന അപേക്ഷയുടെയും രേഖകളുടെയും പകര്‍പ്പുകള്‍ ലഭ്യമാക്കുക.

10. കിറ്റക്സ് കമ്പനിക്ക് ഡൈയിംഗ്, ബ്ലീച്ചിംഗിന്റെ എത്ര യൂണിറ്റുകള്‍ക്കാണ് ലൈസന്‍സ് അനുവദിച്ചത്. ഇവ മലിനീകരണ നിയന്ത്രണ നിയമം, ആരോഗ്യവകുപ്പ് നിയമങ്ങള്‍, മറ്റ് കേന്ദ്രസംസ്ഥാന സര്‍്ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍, ചടങ്ങള്‍ പാലിച്ചിട്ടുണ്ടോ. ഉണ്ടെങ്കില്‍ പകര്‍പ്പുകള്‍ ലഭ്യമാക്കുക.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എന്നിവയായിരുന്നു അപേക്ഷയില്‍ സമര്‍പ്പിച്ച ചോദ്യങ്ങള്‍. ഇവയ്‌ക്കെല്ലാം വിവരം ലഭ്യമല്ല എന്ന മറുപടിയാണ് ഖാലിദിന് ലഭിച്ചത്. മറുപടി തൃപ്തികരമല്ലാത്തതിനാല്‍ അപ്പീലിന് പോകാനാണ് ഖാലിദിന്റെ തീരുമാനമെന്ന് റിപ്പോര്‍ട്ടര്‍ ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു.

RTI Application About Kitex Company

Related Stories

No stories found.
logo
The Cue
www.thecue.in