മലബാര്‍ കലാപത്തെ താലിബാനുമായി ഉപമിച്ച് ആര്‍.എസ്.എസ്, സര്‍ക്കാരിനെതിരേയും ദേശീയ തലത്തില്‍ പ്രചരണം

മലബാര്‍ കലാപത്തെ താലിബാനുമായി ഉപമിച്ച് ആര്‍.എസ്.എസ്, സര്‍ക്കാരിനെതിരേയും ദേശീയ തലത്തില്‍ പ്രചരണം
Published on

ഇന്ത്യയുടെ വിഭജനകാലത്ത് അടക്കം ഈ മനോഭാവം കണ്ടുവെന്നും അതിന് ഉദാഹരണമാണ് കേരളത്തില്‍ നടന്ന മാപ്പിള ലഹള എന്നാണ് റാം മാധവ് പറഞ്ഞത്. ചരിത്രം മറന്നാല്‍ അത് ആവര്‍ത്തിക്കപ്പെടും. കേരളത്തിലെന്നല്ല ഇന്ത്യയില്‍ എവിടെയും അത് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

'രാജ്യത്തെ വിഭജിക്കുന്നതിലെത്തിച്ച കലാപത്തിന്റെ തുടക്കമാണ് 1921ല്‍ കേരളത്തില്‍ നടന്നത്. ഇതേ മനോഭാവമുള്ളവരാണ് അപ്പോള്‍ അഫ്ഗാന്‍ പിടിച്ചെടുത്തത്,' റാം മാധവ് പറഞ്ഞു.

താലിബാന്‍ സംഘടനയല്ല മറിച്ച് ഒരു മനോഭാവമാണെന്നും ഇതിന് ഏറ്റവും കൂടുതല്‍ ഇരയായ രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും റാം മാധവ് കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ സര്‍ക്കാര്‍ മലബാര്‍ കലാപത്തെ വെള്ളപൂളി ആഘോഷിക്കുകയാണ്. സ്റ്റാലിനും ഇത് തന്നെയാണ് ചെയ്തത് എന്നും ഇത് കമ്യൂണിസ്റ്റുകാരുടെ ജീനില്‍ ഉള്ളതാണെന്നും റാം മാധവ് പറഞ്ഞു.

ഡോ. സി.വി. ആനന്ദബോസ്, കേരള മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in